പ്രണയിച്ചു വിവാഹംകഴിച്ച മകളെ പിതാവ് തല്ലിക്കൊന്നു

പ്രണയിച്ചു വിവാഹംകഴിച്ച മകളെ പിതാവ് തല്ലിക്കൊന്നു

പ്രണയിച്ചു വിവാഹംകഴിച്ച മകളെ 55കാരനായ പിതാവ് തല്ലിക്കൊന്നു. മുംബൈലാണ് സംഭവം. താന്‍ നിര്‍ദേശിച്ച യുവാവിനെ വിവാഹം കഴിക്കാതെ കാമുകനെ വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് രാജ്കുമാര്‍ എന്നയാള്‍ 20 കാരിയായ മകള്‍ മീനാക്ഷിയെ കൊന്നത്.

ഉത്തര്‍പ്രദേശ് സ്വദേശിയായ മീനാക്ഷി തന്റെ ഗ്രാമത്തിലുള്ള ബ്രിജേഷ് ചൗരസ്യ എന്ന യുവാവുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടക്ക് പിതാവ് മറ്റൊരാളുമായി മകളുടെ വിവാഹം നിശ്ചയിക്കുകയും വിവാഹ ക്ഷണക്കത്ത് അടിക്കുകയും ചെയ്തു. ഇതോടെ മീനാക്ഷി ബ്രിജേഷ് ചൗരസ്യയെ വിവാഹം കഴിക്കുകയും മുംബൈയിലേക്കു പോവുകയും ചെയ്തു.

അതേസമയം താന്‍ പറഞ്ഞത് അനുസരിക്കാതിരുന്ന മകളോട് രാജ്കുമാറിന് കടുത്ത ദേഷ്യം ഉണ്ടാകുകയും ഇതോടെ മകളെ കൊല്ലാന്‍ ഇയാള്‍ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് താന്‍ പഴയതെല്ലാം മറന്നുവെന്നും മകള്‍ക്കും ബ്രിജേഷിനും വസ്ത്രങ്ങള്‍ വാങ്ങാനും മറ്റും പണം നല്‍കാമെന്നും പറഞ്ഞ്് രാജ്കുമാര്‍ മകളെ ആളില്ലാത്ത സ്ഥലത്തേക്കു വിളിച്ചു വരുത്തുകയായിരുന്നു.

രാജ്കുമാര്‍ പറഞ്ഞപോലെ സ്ഥലത്തെത്തിയ മീനാക്ഷിയെ ഇയാള്‍ തലക്കടിച്ചു കൊല്ലുകയായിരുന്നു. തല പൊട്ടി രക്തം വാര്‍ന്ന് വഴിയരികില്‍ കിടന്ന യുവതിയെ അടുത്ത ദിവസമാണ് ജനങ്ങള്‍ കാണുന്നതും പോലിസില്‍ വിവരമറിയിക്കുന്നതും. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് രാജ്കുമാര്‍ അറസ്റ്റിലാവുന്നത്.

പോലീസ് ഓടിച്ച ഓട്ടോ ഇടിച്ച്…..

ആലപ്പുഴ വയലാർ… മദ്യപിച്ച് ഓട്ടോ ഓടിച്ച ഡ്രൈവറെ പുറകിൽ ഇരുത്തി Police ഓടിച്ച ഓട്ടോ ഇടിച്ച് കാൽനടക്കാരൻ മരിച്ചു. സ്ഥലത്ത് Police നാട്ടുകാരോട് തട്ടിക്കയറുന്നു…

Rashtrabhoomi இடுகையிட்ட தேதி: திங்கள், 15 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment