യുവാവിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ക്ലോസറ്റില്‍ തള്ളി; ഓടയില്‍ കുടുങ്ങിയ അവശിഷ്ടങ്ങള്‍ സുഹൃത്തിന്റെ രഹസ്യം പൊളിച്ചു

യുവാവിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ക്ലോസറ്റില്‍ തള്ളി; ഓടയില്‍ കുടുങ്ങിയ അവശിഷ്ടങ്ങള്‍ സുഹൃത്തിന്റെ രഹസ്യം പൊളിച്ചു

പ്രിന്റിങ് പ്രസ് ഉടമ ഗണേഷ് കോല്‍ഹാത്ക്കറിന്റെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. അന്വേഷണത്തിനൊടുവില്‍ ഗണേഷിന്റെ സുഹൃത്ത് പിന്റു കിസാന്‍ ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

പിന്റു തന്റെ വാടക ഫ്ളാറ്റിലേക്ക് സുഹൃത്ത് ഗണേഷിനെ വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ക്ലോസറ്റില്‍ ഉപേക്ഷിക്കുകയും ചെയ്‌തെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗണേഷ് പിന്റുവില്‍ നിന്നും നേരത്തെ ഒരുലക്ഷം രൂപ കടം വാങ്ങുകയും അതില്‍ 40000 രൂപ തിരിച്ചുനല്‍കുകയും ചെയ്തു. ബാക്കി പണം പിന്റു പലതവണ ഗണേഷിനോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.

തുടര്‍ന്ന് ജനുവരി 15-ന് ഇരുവരും പിന്റുവിന്റെ ഫ്ളാറ്റിലെത്തുകയും പണത്തെച്ചൊല്ലി തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് പിന്റു ഗണേഷിനെ പിടിച്ചു തള്ളിയപ്പോള്‍ ഇയാള്‍ ചുമരില്‍ തലയിടിച്ച് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഗണേഷ് മരിച്ചെന്ന് ഉറപ്പായശേഷം പിന്റു മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ഫ്ളാറ്റിലെ ശുചിമുറിയില്‍ ക്ലോസറ്റില്‍ ഉപേക്ഷിച്ചു. എന്നാല്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കുടുങ്ങികിടന്നതോടെ കൊലപാതകത്തിന്റെ രഹസ്യം പുറത്തുവന്നു.

ഗണേഷിനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ പോലീസ് സംഘം ഫ്ളാറ്റിലെത്തിയപ്പോള്‍ അസഹ്യമായ ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഫ്ളാറ്റിലും പരിസരത്തും പരിശോധന നടത്തിയപ്പോഴാണ് ഓടയില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply