കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി അഴുക്കുചാലില്‍ തള്ളി; യുവാവ് അറസ്റ്റില്‍

കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി അഴുക്കുചാലില്‍ തള്ളി; യുവാവ് അറസ്റ്റില്‍

യുവാവ് കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി അഴുക്കുചാലില്‍ തള്ളി. സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ കാമുകിയെയാണ് മെക്കാനിക്കല്‍ എന്‍ജിനീയറായ യുവാവ് കൊലപ്പെടുത്തിയത്. ഹൈദരാബാദിനടുത്ത മേഡ്ചലിലാണു സംഭവം.

ഹൈദരാബാദ് സ്വദേശിയായ ഇരുപത്തഞ്ചുകാരിയുടെ മൃതദേഹം ഞായറാഴ്ചയാണ് പോലീസ് കണ്ടെടുത്തത്. യുവതിയുടെ കാമുകനായ സുനിലാണു കൊലചെയ്തത്. യുവതിയെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഇതിനാലാണ് കൊലപ്പെടുത്തി ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു.

ഒരു ജോലിയുമായി ബന്ധപ്പെട്ട് സുനില്‍ മസ്‌കറ്റിലേക്കു പോകാനിരിക്കുകയായിരുന്നു. പെണ്‍കുട്ടിയും ഒപ്പം പോകാന്‍ ആഗ്രഹിച്ചു. ഇതോടെ നാലിന് മകളെ വിമാനത്താളത്തില്‍ എത്തിച്ചശേഷം മടങ്ങി എന്നാണു മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ സുനില്‍ മസ്‌കറ്റിലേക്കു പോകാതെ പെണ്‍കുട്ടിയെയും കൂട്ടി സമീപത്തെ ഒരു ലോഡ്ജിലേക്കു പോയി. ശേഷം സുനില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി. പിന്നീട് മൃതദേഹം സ്യൂട്ട്‌കേസിലാക്കി മേഡ്ചലിനെ അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.

ഞായറാഴ്ച ചില പ്രദേശവാസികളുടെ ശ്രദ്ധയിലാണ് സ്യൂട്ട്‌കേസ് ആദ്യം പെടുന്നത്. ഇവര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തി പരിശോധിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയത്.

മാര്‍ച്ച് നാലിനാണ് യുവതിയെ കാണാതാകുന്നത്. മൂന്നു ദിവസത്തിനുശേഷം ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ സുനിലിനെ അറസ്റ്റ് ചെയ്തതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply