ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മേലുദ്യോഗസ്ഥനെ യുവാവ് കുത്തിക്കൊന്നു

ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മേലുദ്യോഗസ്ഥനെ യുവാവ് കുത്തിക്കൊന്നു

ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മേലുദ്യോഗസ്ഥനെ യുവാവ് കുത്തിക്കൊന്നു. മുംബൈയില്‍ ട്യൂട്ടോറിയല്‍ സ്ഥാപനം നടത്തുകയായിരുന്ന മായങ്ക് മണ്ഡോടാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപെട്ടു ഗണേഷ് പവാര്‍ എന്നയാളെ പന്ത് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം 6.30- ഓടെ മണ്ഡോട്ടിന്റെ സ്ഥാപനത്തിലെത്തിയ ഗണേഷ് പവാര്‍ ഇയാളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് കത്തി കൊണ്ട് കഴുത്തില്‍ കുത്തുകയുമായിരുന്നു. ആക്രമണത്തില്‍ പ്രതി ഗണേഷിനും നിസ്സാര പരിക്കുകള്‍ ഏറ്റിട്ടുണ്ട്.

പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഫെബ്രുവരി 20-തിനാണ് ഗണേഷ് ട്യൂട്ടോറിയല്‍ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ സെപ്തംബര്‍ 18- ന് ഇയാളെ പിരിച്ചുവിടുകയായിരുന്നു. ഒരുമാസത്തെ ശമ്പളവും നല്‍കാതെയാണ് പിരിച്ചുവിട്ടതെന്ന് ഗണേഷ് പവാര്‍ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply