മകളുടെ പ്രണയത്തെ പിന്തുണച്ചു: ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

തിരുനല്‍വേലിയില്‍ മകളുടെ പ്രണയത്തെ പിന്തുണച്ച ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മകളെയും വെട്ടി പരുക്കേല്‍പ്പിച്ചു. ഭാര്യ വെള്ളത്തുറച്ചി (40), 17കാരിയായ മകള്‍ എന്നിവരെയാണ് സമുദ്രപാണ്ടി (42) വെട്ടുകത്തികൊണ്ട് വെട്ടിയത്.

ചൊവ്വാഴ്ചയാണ് സംഭവം. തലയ്ക്ക് പുറകിലും കൈയ്ക്കും സാരമായി വെട്ടേറ്റ വെള്ളത്തുറച്ചി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തിരുനെല്‍വേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മകളുടെ നില ഗുരുതരമായി തുടരുകയാണ്. പ്രതിയായ തിരുനെല്‍വേലി പുളിയങ്കുടി സ്വദേശി സമുദ്രപാണ്ടി (42) ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

പെണ്‍കുട്ടി വെള്ളത്തുറച്ചിയുടെ ബന്ധുവായ ആട്ടോഡ്രൈവറുമായി പ്രണയത്തിലായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ സമുദ്രപാണ്ടി ഇതിനെ എതിര്‍ത്തിരുന്നെങ്കിലും മാതാവിന്റെ പിന്തുണയോടെ മകള്‍ പ്രണയബന്ധം തുടര്‍ന്നു. ഇതില്‍ പ്രകോപിതനായാണ് പ്രതി അക്രമം നടത്തിയതെന്നാണ് വിവരം. പ്രതി പോലീസില്‍ കീഴടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment