ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ബ്രിട്ടനില്‍ ജീവപര്യന്തം തടവ്

ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിദേശിയായ യുവാവിന് ജീവപര്യന്തം തടവ്. ലോറന്‍സ് ബ്രാന്‍ഡ് എന്നയാളെയാണ് ഭാര്യയായ എയ്ഞ്ചല മിത്തലിനെ കൊലപ്പെടുത്തിയ കേസില്‍ റീഡിംഗ് ക്രൗസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലായിരുന്നു സംഭവം. എയ്ഞ്ചലയ്ക്കു കഴുത്തിലും നെഞ്ചിലുമായി 59 തവണ കുത്തേറ്റു. കുത്തുന്നതിനിടെ ഒരു കത്തി ഒടിഞ്ഞുപോയതിനെ തുടര്‍ന്ന് മറ്റൊരു കത്തി എടുത്ത് ഇയാള്‍ ഭാര്യയെ വീണ്ടും കുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഉറങ്ങിക്കിടക്കവെയാണ് ഇയാള്‍ ഭാര്യയെ അടുക്കളയിലുപയോഗിക്കുന്ന കത്തിയുപയോഗിച്ച് കുത്തിക്കൊന്നത്. എയ്ഞ്ചല വിവാഹമോചനം ആവശ്യപ്പെട്ടതിനാണ് ലോറന്‍സ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ലോറന്‍സ് തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment