Delhi murder case 2018 l ഭാര്യയെ കൊന്ന് മകൾക്കൊപ്പം യുവാവ് സ്റ്റേഷനില്‍ കീഴടങ്ങി
ഭാര്യയെ കൊന്ന് ഒരു ദിവസം കാവലിരുന്നു പിന്നീട് മകൾക്കൊപ്പം സ്റ്റേഷനിലെത്തി യുവാവ് പിടിനൽകി l delhi murder case 2018
ദില്ലി: രണ്ട് വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം 24 മണിക്കൂർ യുവാവ് കുഞ്ഞുമായി മൃതദേഹത്തിന് കാവലിരുന്നു. ദില്ലി കമലാ മാർക്കറ്റിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
ദില്ലി യൂണിവേഴിസിറ്റി കോളേജിൽ പ്യൂണായ മുഹമ്മദ് കാമിൽ എന്നയാളാണ് ഭാര്യ രേഷ്മയെ (22) കൊലപ്പെടുത്തിയത്. ഭാര്യക്ക് അയൽക്കാരനുമായി അവിഹിതബന്ധമുള്ളതായി ഇയാൾ സംശയിച്ചിരുന്നു. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് ദിവസത്തേയ്ക്ക് 10 ലക്ഷം!! റായ് ലക്ഷ്മിക്കെതിരെ ദിലീപ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ
കുഞ്ഞുമായി ഞായറാഴ്ച പോലീസ് സ്റ്റേഷനിലെത്തി കൊലപാതകവിവരം അറിയിച്ചപ്പോൾ അവശനായിരുന്ന ഇയാൾ മദ്യലഹരിയിലാണെന്നാണ് പോലീസുകാർ ധരിച്ചത്. എന്നാൽ തുടർച്ചയായി ഇത് തന്നെ പറഞ്ഞുകൊണ്ടിരുന്ന ഇയാളുമായി പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് ബെഡ്‌റൂമിൽ രേഷ്മയുടെ മൃതശരീരം കണ്ടത്.
നീല നിറത്തിലായിരുന്ന മൃതദേഹം ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയുണ്ടായി. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെ മുഹമ്മദ് കാമിലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും കുഞ്ഞിനെ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.
കൊല നടത്തിയ ശേഷം മൃതദേഹം മറവ് ചെയ്യണോ അതോ പോലീസ് സ്റ്റേഷനിൽ കീഴടങ്ങണോ എന്ന ചിന്താക്കുഴപ്പത്തിലായിരുന്നതിനാലാണ് ഒരു ദിവസത്തോളം മൃതദേഹത്തിന് കാവലിരുന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ കാമിലും രേഷ്മയും വിവാഹിതരായത്.
ഇവർ തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായി അയൽക്കാരും ബന്ധുക്കളും പറയുന്നു. വഴക്ക് മൂർച്ഛിച്ചതിനെ തുടർന്ന് കുഞ്ഞുമായി വീടുവിട്ടിറങ്ങിപ്പോയ രേഷ്മ സംഭവദിവസമാണ് കാമിലിന്റെ അരികിലേക്ക് മടങ്ങിയെത്തുന്നത്. അതെ സമയം സ്ത്രീധനത്തെച്ചൊല്ലി ഇയാളും വീട്ടുകാരും രേഷ്മയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി രേഷ്മയുടെ വീട്ടുകാർ പറയുന്നു.
ഉപദ്രവം സഹിക്കാതെ വന്നപ്പോഴാണ് മകൾ വീട് വിട്ടെറങ്ങി തങ്ങളുടെ അരികിലെത്തിയതെന്നും മാതാപിതാക്കൾ പറയുന്നു.കാമിലിനെതിരെ കൊലപാതകം, ഗാർഹികപീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കുഞ്ഞിനെ രേഷ്മയുടെ മാതാപിതാക്കളെ ഏല്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും അവർ കുട്ടിയെ ഏറ്റെടുക്കാൻ തയ്യാറാവാത്തതിനെത്തുടർന്ന് കുഞ്ഞിനെ കാമിലിന്റെ കുടുംബത്തെ ഏൽപ്പിച്ചു.
Leave a Reply