ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി

ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്വന്തം ജനനേന്ദ്രിയം അറുത്ത് മാറ്റി. ഉത്തര്‍പ്രദേശിലെ സിദ്ദാര്‍ത്ഥ് നഗറിലാണ് സംഭവം. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് 24കാരനായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

വീട്ടില്‍ ഇരുവരും മാത്രമുണ്ടായിരുന്ന സമയം 20 കാരിയായ ഭാര്യയെ ഭര്‍ത്താവായ യുവാവ് ലൈംഗിഗബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ യുവതി വഴങ്ങിക്കൊടുക്കാന്‍ തയാറായില്ല. ഇതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്വന്തം ജനനേന്ദ്രിയം അറുത്ത് മാറ്റുകയും ചെയ്തു.

അടുത്ത ദിവസം അയല്‍വാസികളാണ് യുവാവ് രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഇയാള്‍ ഇപ്പോള്‍ ബാബ രാഖവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഗുജറാത്തിലെ സൂറത്തിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ യുവാവ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply