കളിയാക്കിയതില്‍ തര്‍ക്കം: കോട്ടയത്ത് ഒരാള്‍ കുത്തേറ്റ് മരിച്ചു

കോട്ടയത്ത് ക്ലബ്ബിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. ഉഴവൂര്‍ ചേറ്റുകുളം സ്വദേശി സജിയാണ് കുത്തേറ്റു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ചേറ്റുകുളം ക്ലബ്ബില്‍ കറണ്ട് പോയപ്പോള്‍ ആയിരുന്നു സംഭവം.

കത്തിക്കുത്തിന് കാരണം കളിയാക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണെന്നാണ് കുറവിലങ്ങാട് പൊലീസ് പറയുന്നത്. സംഭവത്തില്‍ പ്രതിയായ പുതുവേലി സ്വദേശി ധനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment