കടിച്ച പാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് 60 കാരന്‍

കടിച്ച പാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് 60 കാരന്‍

പാമ്പ് കടിച്ച് മരിക്കുന്നതിനു തൊട്ടുമുന്‍പ് അതേ പാമ്പിനെ തിരിച്ച് കടിച്ചുകെന്ന് 60 കാരന്‍. ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലാണ് സംഭവം. പര്‍വാത്ത് ഗാലാ ബാരിയ എന്ന കര്‍ഷകനാണ് മരിച്ചത്.

പാടത്തുനിന്നും ട്രക്കിലേക്ക് ചോളം കയറ്റുന്നതിനിടെ പാമ്പിനെ കണ്ടതോടെ തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം പാമ്പിനെ പിടിക്കാന്‍ അറിയാമെന്ന് പറഞ്ഞ് വയോധികന്‍ അതിനെ പിടികൂടുകയായിരുന്നു.

ഇതോടെ വയോധികന്റെ മുഖത്തും കയ്യിലും പാമ്പ് കടിച്ചു. ഈ ദേഷ്യത്തില്‍ വയോധികന്‍ പാമ്പിനെ തിരിച്ചുകടിച്ച് കൊലപ്പെടുത്തി. ശേഷം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment