ഭാര്യയെ വെട്ടി കൊലപ്പെടുത്തി മക്കളെ പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി
ഭാര്യയെ വെട്ടി കൊലപ്പെടുത്തി മക്കളെ പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി
ഭാര്യയെ വെട്ടി കൊലപ്പെടുത്തുകയും മക്കളെ പരിക്കേല്‍പ്പിക്കുകയും ചെയ്തശേഷം യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.
ഇന്നലെയാണ് ഭാര്യയെ കൊലപ്പെടുത്തിയ കോടാലി കൊണ്ട് മക്കളെ പരിക്കേല്‍പ്പിച്ച ശേഷം ബല്‍വന്ത് സിന്ധ (35) ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
ദക്ഷ (32) ആണ് കോടാലി കൊണ്ടു വെട്ടേറ്റ് മരിച്ചത്. അജയ് (12), ചേതന്‍ (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബല്‍വന്ത് മക്കളെ വെട്ടിയത് അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചതോടെയാണെന്ന് പൊലീസ് പറഞ്ഞു.
കുട്ടികളെ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കര്‍ജാന്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ നിന്നാണ് ബല്‍വന്തിന്റെ മൃതദേഹം ലഭിച്ചത്.
പതിവായി ബല്‍വന്തും ഭാര്യയും തമ്മില്‍ വഴക്കായിരുന്നെന്നാണ് അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. വിവാഹം കഴിഞ്ഞ് 18 വര്‍ഷമായി ഇരുവരും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് പൊലീസ് വ്യക്തമാക്കുന്നത്.
Leave a Reply
You must be logged in to post a comment.