മദ്യം ഒറ്റയ്ക്ക് കുടിച്ചു തീര്‍ത്ത സ്ത്രീയെ കൊലപ്പെടുത്തിയ ആള്‍ പിടിയില്‍

മദ്യം ഒറ്റയ്ക്ക് കുടിച്ചു തീര്‍ത്ത സ്ത്രീയെ കൊലപ്പെടുത്തിയ ആള്‍ പിടിയില്‍

കൈപ്പള്ളിമുക്കില്‍ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഏഴംകുളം താന്നിവിള വീട്ടില്‍ ബാബുവിനെ (55) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയുടെ ഒപ്പം മൂന്നു വര്‍ഷമായി താമസിച്ചു വന്ന ബാബു സംഭവത്തിനുശേഷം അപ്രത്യക്ഷനായിരുന്നു.

ഇക്കഴിഞ്ഞ നാലിനാണ് ഇടമുളയ്ക്കല്‍ തുമ്പിക്കുന്ന് സ്വദേശിനി കുഞ്ഞുമോളെ വീട്ടിന്റെ ചായ്പില്‍ മരിച്ച നിലയില്‍ കണ്ടത്. സംഭവദിവസം ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. കുപ്പിയിലുണ്ടായിരുന്ന ബാക്കി മദ്യം കുഞ്ഞുമോള്‍ കുടിച്ച് തീര്‍ത്തതില്‍ പ്രകോപിതനായാണ് ബാബു കൊല ചെയ്തത്.

കുഞ്ഞുമോളുടെ മൂക്കിലും വായിലും കൂട്ടിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരുന്നു.

ഇതോടെ കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന്റെയും പുനലൂര്‍ ഡിവൈ.എസ്.പി അനില്‍ എസ്. ദാസിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രതിയെ പിടികൂടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply