വര്‍ഷങ്ങളായി സ്നേഹിച്ച കാമുകിയെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ല: അനുജന് ചേട്ടന്റെ തലയറുത്ത് കാട്ടില്‍ ഉപേക്ഷിച്ചു
വര്‍ഷങ്ങളായി സ്നേഹിച്ച കാമുകിയെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ല: അനുജന് ചേട്ടന്റെ തലയറുത്ത് കാട്ടില്‍ ഉപേക്ഷിച്ചു
അനുജന് ചേട്ടന്റെ തലയറുത്ത് കാട്ടില്‍ ഉപേക്ഷിച്ചു. ആഗ്രയിലാണ് സംഭവം. കാമുകിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതിനാണ് അനുജന് ചേട്ടന്റെ തലയറുത്തത്. 33 കാരനായ ധര്‍മ്മേന്ദ്ര സിങ് എന്ന യുവാവാണ് 23 കാരനായ ദിനേശ് സിങിന്റെ ക്രൂരകൃത്യത്തിന് ഇരയായത്.
ധര്‍മ്മേന്ദ്രയുടെ മൃതദേഹം തലവേര്‍പെട്ട നിലയില്‍ ഏപ്രില്‍ 16നാണ് ല്സര് റെയില്‍വേ സ്റ്റേഷനടുത്തുള്ള വനപ്രദേശത്തുനിന്നും പൊലീസ് കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദിനേശ് സിങ് പിടിയിലായത്.
മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് ദിനേശ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ദിനേശ് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയെ വിവാഹം കഴിക്കാന്‍ ധര്‍മ്മേന്ദ്ര അനുവദിച്ചില്ല.
ഭാര്യയുമായി ദിനേശ് മോശമായ ബന്ധം സ്ഥാപിച്ചിരുന്നത് ധര്‍മ്മേന്ദ്ര കണ്ടുപിടിച്ചു. ധര്‍മ്മേന്ദ്ര വീട് പണി ചെയ്യുന്നതിനു വേണ്ടി അനുജന്റെ കയ്യില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കിയില്ല. ഇക്കാരണങ്ങളാണ് അരും കൊല ചെയ്യാന്‍ ദിനേശിനെ പ്രേരിപ്പിച്ചത്.
ഏപ്രില്‍ മൂന്നാം തീയതി ദിനേശ് ചേട്ടനെ വനപ്രദേശത്തേക്ക് കൊണ്ടുവന്ന ശേഷം മദ്യത്തില്‍ ഉറക്കഗുളിക കലക്കി നല്കി കൊലപ്പെടുത്തുകയായിരുന്നു. അതേസമയം ധര്‍മ്മേന്ദ്രയുടെ കഴുത്തില്‍ നിരവധി തവണ ഇടിച്ചതിന്റെ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply