തലയ്ക്കടിച്ചു കൊന്നു; ഭാര്യയുടെ മൃതദേഹം വീഡിയോ കോളിലൂടെ ബന്ധുക്കള്‍ക്ക് കാണിച്ചു കൊടുത്തു

തലയ്ക്കടിച്ചു കൊന്നു; ഭാര്യയുടെ മൃതദേഹം വീഡിയോ കോളിലൂടെ ബന്ധുക്കള്‍ക്ക് കാണിച്ചു കൊടുത്തു

ബെംഗളൂരുവില്‍ യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വീഡിയോ കോളിലൂടെ കാണിച്ചു കൊടുത്തു.

സോനാബായി മല്ലികാര്‍ജുന്‍ (38) എന്ന യുവതിയെയാണ് ഭര്‍ത്താവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നത്. വിജയപുര ഗൗഡിചൗക്കിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് മല്ലികാര്‍ജുന്‍ പവാറിനെ (42) പോലീസ് അറസ്റ്റ് ചെയ്തു.

മല്ലികാര്‍ജുന്‍ മുംബൈയില്‍ ബോളിവുഡ് സിനിമകളിലെ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റാണ്. യുവതിയുടെ അച്ഛനമ്മമാര്‍ വീഡിയോകോള്‍ കണ്ടയുടന്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മല്ലികാര്‍ജുന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു.

പ്രധാനപ്പെട്ട ഒരുകാര്യം കാണിക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതിയുടെ മാതാപിതാക്കളെ പ്രതി വീഡിയോകോള്‍ വിളിച്ചത്. തുടര്‍ന്ന് രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവതിയെ കാണിച്ചു കൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

15 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. മുംബൈയില്‍ താമസിച്ചിരുന്ന ഇയാള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ ഭാര്യയെ സന്ദര്‍ശിച്ചിരുന്നുള്ളൂ. രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും ഇവര്‍ക്കുണ്ട്.

കൊല നടന്ന സമയം ആണ്‍കുട്ടി ഉറങ്ങുകയും പെണ്‍മക്കള്‍ മുത്തച്ഛന്റെ വീട്ടിലുമായിരുന്നു. മല്ലികാര്‍ജുന്‍ സോനാബായിയെ വിവാഹം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉപദ്രവിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*