തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം; യുവാവിനെ വെട്ടിക്കൊന്നു
തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം; യുവാവിനെ വെട്ടിക്കൊന്നു
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു. രാത്രി 11 മണിയോടെ ബാര്‍ട്ടന്‍ ഹില്ലിലാണ് സംഭവം. അനില്‍ എന്നയാളാണ് മരിച്ചത്. യുവാവിനെ ആക്രമിച്ചത് നിരവധി കേസില്‍ പ്രതിയായ ജീവന്‍ ആണെന്നാണ് പോലീസ് പറയുന്നത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു റോഡില്‍ കിടന്ന അനിലിനെ പൊലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാണ്. തിരുവനന്തപുരത്തു കഴിഞ്ഞ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്. രണ്ടാഴ്ച മുന്‍പാണ് സംഘം ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ഉപദ്രവിച്ചു കൊലപ്പെടുത്തിയത്.
Leave a Reply
You must be logged in to post a comment.