തോക്കിന്റെ സംവിധാനം സുഹൃത്തുക്കളെ കാണിച്ചു കൊടുക്കുന്നതിനായി തലയില്‍ ചൂണ്ടി കാഞ്ചിവലിച്ച യുവാവിന് ദാരുണാന്ത്യം
തോക്കിന്റെ സംവിധാനം സുഹൃത്തുക്കളെ കാണിച്ചു കൊടുക്കുന്നതിനായി തലയില്‍ ചൂണ്ടി കാഞ്ചിവലിച്ച യുവാവിന് ദാരുണാന്ത്യം
സുഹൃത്തുക്കള്‍ക്ക് തോക്കിന്റെ സംവിധാനം കാട്ടിക്കൊടുക്കുന്നതിനിടെ യുവാവ് വെടിയേറ്റു മരിച്ചു. ഡെല്‍ഹി സ്വദേശിയായ അമിത്കുമാര്‍(32) തോക്ക് നെറ്റിയിലേക്കു ചൂണ്ടി കാഞ്ചി അമര്‍ത്തുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. തന്റെ പുതിയ റിവോള്‍വറിന്റെ സംവിധാനങ്ങള്‍ കൂട്ടുകാരെ കാണിച്ചു കൊടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തോക്കില്‍ ബാക്കിയായിരുന്ന ഒരു ബുള്ളറ്റ് സ്വന്തം നെറ്റിയില്‍ തുളച്ചുകയറുകയായിരുന്നു.
പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ഇയാളെ ആശുപത്രിക്കു മുന്നില്‍ സ്ട്രച്ചറിലാക്കി കടന്നുകളഞ്ഞു. എന്നാല്‍ പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
Also Read >> വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു
വയനാട്ടില്‍ ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി സ്വദേശിയായ യുവാവിനാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
വനത്തിനുള്ളില്‍ പോകുന്നവര്‍ ഈ സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങളിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്.
Leave a Reply