പുനലൂരില്‍ ഇസ്തിരിയിടുന്ന കടയില്‍ തീപിടുത്തം: കടയില്‍ കിടന്നുറങ്ങിയ ആള്‍ വെന്തുമരിച്ചു

പുനലൂരില്‍ ഇസ്തിരിയിടുന്ന കടയില്‍ തീപിടുത്തം: കടയില്‍ കിടന്നുറങ്ങിയ ആള്‍ വെന്തുമരിച്ചു

പുനലൂരില്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്ന കടയ്ക്ക് തീപിടിച്ച് കടയില്‍ കിടന്നുറങ്ങിയ ആള്‍ വെന്തുമരിച്ചു. ചെമ്മന്തൂര്‍ സ്വദേശി ഐസക്ക് അലക്‌സാണ്ടര്‍ (68) ആണ് മരിച്ചത്.

രാവിലെ സമീപത്തെ കടകളിലെത്തിയവര്‍ ഐസക്കിന്റെ കടയില്‍ തീ കത്തിയത് കണ്ടതോടെ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഐസക്കിന്റെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു. കടയിലുണ്ടായിരുന്ന പകുതിയോളം സാധനങ്ങളും കത്തി നശിച്ചു.

കടയുടെ അടുത്ത് വീടുകളൊന്നും ഇല്ലാത്തതിനാല്‍ രാവിലെയാണ് എല്ലാവരും അപകടവിവരം അറിയുന്നത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply