നിധി കണ്ടെത്താന്‍ ഭാര്യയെ ഭര്‍ത്താവ് പട്ടിണിക്കിട്ടത് 50 ദിവസം

നിധി കണ്ടെത്താന്‍ ഭാര്യയെ ഭര്‍ത്താവ് പട്ടിണിക്കിട്ടത് 50 ദിവസം

നിധി കണ്ടെത്താന്‍ യുവതിയെ നിര്‍ബന്ധപൂര്‍വ്വം ഭര്‍ത്താവ്  പട്ടിണിക്കിട്ടത് അമ്പത് ദിവസം. ആള്‍ദൈവത്തിന്റ ഉെപദേശപ്രകാരം മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ ജില്ലയിലായിരുന്നു സംഭവം. 

കഴിഞ്ഞ വര്‍ഷം ചിമൂര്‍ തഹ്സിലിലെ ഷെഗാവ് ഗ്രാമത്തിലാണ് അഗ്‌നിപരീക്ഷ നടന്നതെന്ന് പോലീസ് പറഞ്ഞു. 2018 ഓഗസ്റ്റിലാണ് 
വിവാഹിതയായി യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയത്.

പട്ടിണി കിടന്ന് ചില ആചാരങ്ങള്‍ അനുഷ്ഠിച്ചാല്‍ മറഞ്ഞിരിക്കുന്ന നിധി ലഭിക്കുമെന്ന് ഭര്‍ത്താവിനോടും ബന്ധുക്കളോടും ആള്‍ദൈവം ഉപദേശിക്കുകയായിരുന്നു.

ദാമ്പത്യജീവിതത്തിന്റെ  ആദ്യദിവസം മുതല്‍ ഭര്‍ത്താവും ബന്ധുക്കളും യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങി. പട്ടിണിക്കിട്ട് വേദമന്ത്രങ്ങള്‍ ജപിപ്പിച്ച് നിധി കണ്ടെത്താനായിരുന്നു ഇവരുടെ ശ്രമമെന്ന് ഷെഗാവ് പൊലീസ് പറഞ്ഞു.

ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായ യുവതിക്ക്   50 ദിവസം വരെ വളരെ ചെറിയ അളവിലുള്ള ഭക്ഷണമാണ് നല്‍കിയത്. പുലര്‍ച്ചെ 2.45 മുതല്‍ വൈകുന്നതുവരെ പൂജ ചെയ്യാനും ഇവര്‍ നിര്‍ബന്ധിക്കുമായിരുന്നു.

അനുഷ്ഠാനങ്ങള്‍ തെറ്റിയെന്ന് തോന്നിയാല്‍ മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നെന്നും പൊലീസ് പറഞ്ഞു. ബന്ധുക്കളുമായി ബന്ധപ്പെടാതിരിക്കാന്‍ മൊബൈല്‍ ഫോണും പിടിച്ചെടുത്തിരുന്നു.

 മകള്‍ക്ക് എന്തോ ആപത്ത് സംഭവിച്ചെന്ന സംശയത്തില്‍ പിതാവ് ഇവിടെയെത്തുകയും മകളുടെ ദുരവസ്ഥ കാണുകയുമായിരുന്നു. സ്വന്തം വീട്ടിലെത്തിയതിന് ശേഷം യുവതി തനിക്ക് അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ വിവരിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ മഹാരാഷ്ട്ര ആന്ധ്രാദ്ധ നിര്‍മൂലന്‍ സമിതി (മഹാരാഷ്ട്ര അന്ധ വിശ്വാസ നിര്‍മാര്‍ജന സമിതി) പോലീസിനെ സമീപിച്ച് യുവതിയുടെ ഭര്‍ത്താവ്, മരുമക്കള്‍, മറ്റുള്ളവര്‍ എന്നിവര്‍ക്കെതിരെ കേസ് നല്‍കി.യുവതിയുടെ ഭര്‍ത്താവിനെയും ആള്‍ദൈവത്തെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment