മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷന്റെ ശുചിമുറിയില്‍ തൂങ്ങി മരിച്ചു: സംഭവം കോട്ടയത്ത്
മദ്യപിച്ച് ബഹളംവച്ചതിന് കസ്റ്റഡിയിലെടുത്തയാള്‍ പൊലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. കോട്ടയം മണര്‍കാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. മണര്‍കാട് സ്വദേശി നവാസ് ആണ് മരിച്ചത്. നവാസിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു.
സ്പഷ്യല്‍ ബ്രാഞ്ചിനോട് സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചതായി കോട്ടയം എസ് പി അറിയിച്ചു. ആത്മഹത്യയ്ക്ക് കാരണക്കാരായ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കും നിര്‍ദ്ദേശം നല്കി.
ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രിംകോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മജിസ്ട്രേറ്റുതല അന്വേഷണം നടത്തും. അതേസമയം സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply