പെരുമ്പാവൂരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിച്ച വയോധികന്‍ അറസ്റ്റില്‍

പെരുമ്പാവൂരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിച്ച വയോധികന്‍ അറസ്റ്റില്‍

പെരുമ്പാവൂരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിച്ച വയോധികനെ അറസ്റ്റ് ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനാണെന്ന വ്യാജേന ആര്‍ടി ഓഫീസില്‍ എത്തുന്നവരില്‍നിന്നു പണം തട്ടുന്ന മുന്‍ കണ്‍സള്‍ട്ടന്റായ വയോധികനാണ് അറസ്റ്റിലായത്.

കാഞ്ഞിരക്കാട് റയോണ്‍പുരം ഭാഗത്ത് പാലത്തിങ്കല്‍ പുത്തന്‍പുരയില്‍ റഹീം(72) ആണ് അറസ്റ്റിലായത്. ഇയാളുടെ പെരുമാറ്റ ദൂഷ്യംകൊണ്ട് കണ്‍സള്‍ട്ടന്റ് ഓഫീസ് പൂട്ടിപ്പോയതോടെ ആര്‍ടി ഓഫീസിന് സമീപം ഡിപ്പാര്‍ട്ടുമെന്റ് വാഹനത്തിനടുത്തുനിന്ന് ആര്‍ടി ഓഫീസിലേക്കു പോകുന്ന ആളുകളുടെ പക്കല്‍നിന്നു വാഹനരേഖകളും പണവും വാങ്ങുകയായിരുന്നു പതിവ്.

ഇതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതോടെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സത്യന്‍ ഇയാളെ മുന്‍കൂട്ടി വിലക്കിയിരുന്നു.

സംഭവത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് റഹീം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിക്കാന്‍ കാരണം. കോടതിയില്‍ ഹാജരാക്കിയ റഹീമിനെ റിമാന്‍ഡ് ചെയ്തു.

ഇന്‍സ്പെക്ടര്‍ സുമേഷിന്റെ നിര്‍ദേശപ്രകാരം എസ്‌ഐമാരായ ലൈസാദ് മുഹമ്മദ്, കെ.പി. എല്‍ദോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply