എംഎൽഎയുടെ സഹോദരന്‍റെ മകളുമായി ഒളിച്ചോടിയ യുവാവ് മരിച്ചനിലയില്‍
എംഎൽഎയുടെ സഹോദരന്‍റെ മകളുമായി ഒളിച്ചോടിയ യുവാവ് മരിച്ചനിലയില്‍
ബംഗളൂരു: എംഎൽഎയുടെ സഹോദരന്‍റെ മകളുമായി ഒളിച്ചോടിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ജെഡിഎസ് എംഎൽഎയുടെ സഹോദരന്‍ ബസവരാജുവിന്റെ 18കാരിയായ മകള്‍ രണ്ടുമാസം മുമ്പാണ് മനു എന്ന യുവാവുമായി ഒളിച്ചോടിയത്.
Also Read >> അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടി നിഖിത അന്തരിച്ചു
മനു ബസവരാജുവിന്റെ കീഴില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ്. ബസവരാജുവിന്റെ മകൾ പല്ലവിയുമായി പ്രണയത്തിലാവുകയും ഇരുവരും ഒളിചോടുകയുമായിരുന്നു.
Also Read >> അടിമാലിയിലെ സാഹസിക വിനോദ കേന്ദ്രത്തില്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു
തുമകുരു ജില്ലിയിലെ ജാട്ടി അഗ്രഹാര ഗ്രാമത്തിലാണ് സംഭവം. കാമാക്ഷിപല്യാ സ്വദേശിയായ മനുവിനെ മൂന്ന് ദിവസം മുന്നേ കാണാതായിരുന്നു.
Also Read >> നടി സിമ്രാന്‍റെ മൃതദേഹം പാലത്തിനടിയിൽ; ദുരൂഹതയെന്ന് ബന്ധുക്കള്‍: ഭർത്താവ് കസ്റ്റഡിയിൽ
രക്തത്തിൽ കുളിച്ചനിലയിൽ മനുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ബസവരാജുവിൽ നിന്നും മകൻ കിരണിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഫേസ്ബുക്കിൽ നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്യുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് ബസവരാജുവിന്റെ മകളുമായി മനു ഒളിച്ചോടിയത്. ഇതിനു പിന്നാലെ മകളെ തട്ടിക്കൊണ്ടുപ്പോയെന്ന് കാണിച്ച് ബസവരാജും പരാതി നല്‍കിയിരുന്നു. അതേസമയം തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും പല്ലവി സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.
Leave a Reply