ചെക്ക് പോസ്റ്റില്‍ പിടിക്കപ്പെടാതിരിക്കാന്‍ കഞ്ചാവുമായി കാട്ടിലൂടെ നടന്നു… പ്രതി നേരേ ചെന്നുപെട്ടത് എക്സൈസ് ഉദ്യോഗസ്ഥരുടെ മുന്നില്‍
ചെക്ക് പോസ്റ്റില്‍ പിടിക്കപ്പെടാതിരിക്കാന്‍ കഞ്ചാവുമായി കാട്ടിലൂടെ നടന്നു… പ്രതി നേരേ ചെന്നുപെട്ടത് എക്സൈസ് ഉദ്യോഗസ്ഥരുടെ മുന്നില്‍
വനത്തിലൂടെ കഞ്ചാവുമായി കാല്‍നടയായി എത്തിയ യുവാവ് പിടിയില്‍. കേരള-തമിഴ്നാട് വനാതിര്‍ത്തിയിലാണ് സംഭവം. കമ്പം സുബ്രഹ്മണ്യന് കോവില്‍ തെരുവില്‍ ജയബാല്‍ (27) ആണ് പിടിയിലായത്.
365 ഗ്രാം കഞ്ചാവണ് പ്രതിയില്‍ നിന്നു കണ്ടെത്തിയത്. ഇയാള്‍ ചെക്ക് പോസ്റ്റില്‍ പിടിക്കപ്പെടാതിരിക്കാന്‍ കമ്പംമെട്ടിനു താഴെയുള്ള തണ്ണിവളവില്‍ നിന്നു നെടുങ്കണ്ടം റോഡിലേക്കു കാട്ടിലൂടെ നടന്നു കയറുന്നതിനിടെയാണ് എക്സൈസിന്റെ പിടിയില്‍ പെട്ടത്.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്തിവന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ മുന്നിലേയ്ക്ക് പ്രതി കഞ്ചാവുമായി എത്തുകയായിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴടക്കി. ആക്രമണത്തില്‍ സിവില്‍ എക്സൈസ് ഓഫിസര്‍ ജിബിന്‍ ജോസഫിന്റെ കൈയ്ക്കു പരുക്കേറ്റു. പരുക്കേറ്റ ഉദ്യോഗസ്ഥന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തമിഴ്നാട്ടില്‍ പോക്സോ കേസിലെയും പ്രതിയാണ് ജയബാല്‍.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
Leave a Reply
You must be logged in to post a comment.