തെരുവോരത്ത് ഉറങ്ങിക്കിടന്ന യുവതിയെ മാനഭംഗപെടുത്താന്‍ ശ്രമിച്ചത് തടഞ്ഞ യുവാവിന് കുത്തേറ്റു

തെരുവോരത്ത് ഉറങ്ങിക്കിടന്ന യുവതിയെ മാനഭംഗപെടുത്താന്‍ ശ്രമിച്ചത് തടഞ്ഞ യുവാവിന് കുത്തേറ്റു

അര്‍ധരാത്രിയില്‍ തെരുവോരത്ത് ഉറങ്ങിക്കിടന്ന സ്ത്രീയെ മാനഭംഗപെടുത്താന്‍ ശ്രമം. തടായാനെത്തിയ യുവാവിന് കുത്തേറ്റു. ഇന്നലെ പുലര്‍ച്ചെ എം.ജി. റോഡില്‍ രാംദാസ് തിയറ്ററിനു സമീപം ആക്രക്കടയ്ക്കടുത്തായിരുന്നു സംഭവം.

ആക്ട്‌സ് മുതുവറ ബ്രാഞ്ച് ആംബുലന്‍സിലെ ഗാര്‍ഡ് ഷിതിന്‍ (30) ആണു മാര്‍ബില്‍ കഷണം കൊണ്ടു കുത്തേറ്റത്. പ്രതി കോതമംഗലം ഭൂതത്താന്‍കെട്ട് സ്വദേശി അരീക്കോട്ടില്‍ ജോമോന്‍ വര്‍ഗീസി(41)നെ അറസ്റ്റ് ചെയ്തു.

ജില്ലാ ആശുപത്രിയില്‍ നിന്നു മടങ്ങിയ ഷിതിന്‍ ലഹരിയിലായിരുന്ന പ്രതി യുവതിയെ ഉപദ്രവിക്കുന്നതു തടയാന്‍ ശ്രമിച്ചപ്പോഴാണ് വാരിയെല്ലിനു കുത്തേറ്റത്.

ഉടന്‍തന്നെ സ്ഥലത്തുണ്ടായിരുന്ന ജോണി എന്ന ഡ്രൈവര്‍ വാഹനത്തിലുണ്ടായിരുന്ന വടിയെടുത്ത് മാര്‍ബിള്‍ കഷണം അടിച്ച് തെറിപ്പിച്ച ശേഷം വാഹനത്തിന്റെ ഹോണ്‍മുഴക്കി ആളെക്കൂട്ടി. തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരും പൊലീസ് പട്രോളിങ് സംഘവും ബലപ്രയോഗത്തിലൂടെ അക്രമിയെ കീഴ്‌പെടുത്തുകയും ഷിതിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പരുക്ക് ഗുരുതരമല്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment