മനാഫ് വധക്കേസിലെ പ്രതിയുടെ ജീവിതം സിനിമാക്കഥകളെ വെല്ലും; കോടീശ്വരന്റെ കഥ പുറത്ത്

മനാഫ് വധക്കേസിലെ പ്രതിയുടെ ജീവിതം സിനിമാക്കഥകളെ വെല്ലും; കോടീശ്വരന്റെ കഥ പുറത്ത്

നിലമ്പൂരിലെ മനാഫ് വധക്കേസില്‍ പോലീസില്‍ കഴടങ്ങിയ പ്രതി കബീറിന്റെ ജീവിതം സിനിമാക്കഥകളെ പോലും വെല്ലും. മഞ്ചേരി കോടതിയിലാണ് കബീര്‍ കീഴടങ്ങിയത്. മനാഫ് വധക്കേസില്‍ പ്രതിയായി ഗള്‍ഫിലേക്ക് മുങ്ങുമ്പോള്‍ എളമരത്തെ ജീപ്പ് ഡ്രൈവറായിരുന്നു ഇയാള്‍. പിന്നീട് തിരിച്ചെത്തിയത് കോടീശ്വരനായിട്ടാണ്. മൂന്നു കോടിരൂപയുടെ മണിമാളികയിലാണ് താമസം.

നീന്തല്‍ക്കുളമടക്കമുള്ള ആധുനിക സൗകര്യങ്ങളെല്ലാമുള്ള മൂന്നു കോടി രൂപ വിലമതിക്കുന്ന വീടാണ് ഇത്. മപ്രത്ത് ഏതാണ്ട് ഒരേക്കര്‍ സ്ഥലത്താണ് ഇത്. സമീപത്തെ കുന്നില്‍ രണ്ട് വേനല്‍ക്കാല വസതികള്‍ വേറെയും ഉണ്ട് ഇയാള്‍ക്ക്. കബീര്‍ അടക്കം ഒളിവിലുള്ള നാല് പ്രതികളെ പിടിക്കണമെന്ന ആവശ്യവുമായി മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചപ്പോഴും കബീര്‍ നാട്ടില്‍ വിലസി നടക്കുകയായിരുന്നു.
പ്രതികളെക്കുറിച്ച് കോടതി പോലീസ് റിപ്പോര്‍ട്ട് തേടിയപ്പോള്‍ ഇവരുടെ വീടുകളില്‍ ചെന്ന് അന്വേഷിച്ചെന്നും മുനീബ് നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത്് താമസിക്കുകയാണെന്നും ഒളിവില്‍ പോയെന്നും കബീറും അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് , മാലങ്ങാടന്‍ ഷെരീഫ് എന്നിവര്‍ ഗള്‍ഫിലാണെന്നുമായിരുന്നു എടവണ്ണ എസ്.ഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.

ഈ പെണ്ണുങ്ങൾ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും ? സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ ഒരു ദയയും ഇല്ലാതെ കൊന്നു തള്ളുന്നത് തുടരുകയാണ്…

ലുക്കൗട്ട് നോട്ടീസ് ഇറക്കി മൂന്നു മാസത്തിനകം ഇവരെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മലപ്പുറം ജില്ലാ പോലീസ് ചീഫിനോട് ഉത്തരവിട്ടെങ്കിലും നടപടിയുമുണ്ടായില്ല. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ്, എളമരം മപ്രത്ത് കബീര്‍ താമസിക്കുന്നതായുള്ള വിവരം എടവണ്ണ പോലീസിനു നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
പ്രതിയ അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് വാഴക്കാട് പോലീസിനു കൈമാറിയെന്നായിരുന്ന മറുപടി. വാഴക്കാട് പോലീസും അനങ്ങിയില്ല. ഇടക്കിടക്ക് ഗള്‍ഫില്‍പോയിവരുന്ന കബീര്‍ കഴിഞ്ഞ മൂന്നു മാസമായി നാട്ടില്‍ തന്നെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇയാളുടെ വീട്ടിലെ നിത്യ സന്ദര്‍ശകനാണ്. അറസ്റ്റു ചെയ്യേണ്ട എസ്.ഐയും സുഹൃത്ത്. പോലീസുകാരുടെ ഉറ്റമിത്രം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീട്ടില്‍ സല്‍ക്കാരം.

നാട്ടുകാര്‍ക്ക് കൈയ്യയച്ച് സഹായവും സംഭാവനകളും. മനാഫ് വധക്കേസിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവരോടൊല്ലാം ഒന്നാം സാക്ഷി കൂറുമാറിയതോടെ പി.വി അന്‍വറിനൊപ്പം വെറുതെവിട്ടവരില്‍ താനുമുണ്ടെന്നു വിശ്വസിപ്പിച്ചു. എന്നാല്‍ അറസ്റ്റ് വാറണ്ടുള്ള കൊലപാതകക്കേസ് പ്രതിയാണെന്ന സത്യമറിയുന്ന പോലീസുകാര്‍ അറസ്റ്റു ചെയ്യാന്‍ മെനക്കെട്ടില്ല. അവസാനം അറസ്റ്റു ചെയ്താല്‍ പത്രങ്ങളില്‍ പടംവരുന്നത് ഒഴിവാക്കാന്‍ പൊലീസ് തന്നെ നല്‍കിയ ബുദ്ധിയുടെ അടിസ്ഥാനത്തിലാണ് പ്രതി കീഴടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply