പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ച സംഭവം; കൊലപാതകമെന്നു സംശയമുയര്‍ത്തി സോഷ്യല്‍ മീഡിയ

പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ച സംഭവം; കൊലപാതകമെന്നു സംശയമുയര്‍ത്തി സോഷ്യല്‍ മീഡിയ

ആലുവ – പറവൂര്‍ റോഡില്‍ മനയ്ക്കപ്പടിക്ക് സമീപത്തുവെച്ച് ഇന്നലെ ഉണ്ടായ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരി മരിച്ച സംഭവം കൊലപാതകമെന്നു സംശയം. കരുമാല്ലൂര്‍ മനയ്ക്കപ്പടി ആനച്ചാല്‍ ജിതവിഹാറില്‍ ഗോപിനാഥന്‍ ഭാര്യ ജസീന്ത (60) യാണ് മരിച്ചത്.

മനയ്ക്കപ്പടിയില്‍ പുതിയതായി തുടങ്ങിയ പെട്രാള്‍ പമ്പിനു സമീപം ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു അപകടം. വഴിയരികില്‍ റോഡിനു സമീപം നിന്ന ജസീന്തയെ ആലുവയില്‍ നിന്നും പറവൂര്‍ക്ക് പോവുന്ന പിക്കപ്പ് വാന്‍ ഇടിച്ചിടുകയായിരുന്നു.

ഇടിച്ചിട്ട ശേഷം പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയി. സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ കണ്ടാല്‍ മനപ്പൂര്‍വം വാഹനം ഇടിച്ചിട്ടു എന്ന് സംശയം തോന്നും. സി സി ടി വി ദൃശ്യങ്ങളില്‍ ഇത് കൃത്യമായി കാണാം. സി സി ടി വി ദൃശ്യങ്ങള്‍ സമോഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ദൃശ്യങ്ങള്‍ കാണുന്ന എല്ലാവരും ഇതൊരു കൊലപാതകമാനെന്നുള്ള സംശയമാണ് പങ്കുവെയ്ക്കുന്നത്.

അപകടത്തില്‍ സാരമായി പരിക്കേറ്റ ജസീന്തയെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മനയ്ക്കപ്പടിയിലെ പെട്രോള്‍ പമ്പിലുള്ള സിസിടിവി ക്യാമറയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

വീഡിയോ കാണാം…

ഇതില്‍ റോഡ് മറികടക്കാനായി ശ്രമിക്കുന്ന ജസീന്ത വാഹനങ്ങളെ നോക്കി മുന്നോട്ട് നടക്കുന്നതിനിടെ റോഡിന്റെ മദ്ധ്യഭാഗത്തുകൂടി പോകുകയായിരുന്ന പിക്കപ്പ് പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് വന്ന് ഇവരെ ഇടിച്ചിട്ട് കടന്നു പോകുകയായിരുന്നു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വനിത സംഹകരണ സെക്രട്ടറിയും, മുന്‍ എസ്.എന്‍.ഡി.പി വനിതാ സംഘം സെക്രട്ടറിയും ആയിരുന്നു ജസീന്ത. ശവസംസ്‌കാരം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*