തീരദേശ മേഖലയിൽ നിർധനർക്ക് സൗജന്യ ആംബുലൻസ് സേവനമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ

Manappuram Foundation provides free ambulance services

തീരദേശ മേഖലയിൽ നിർധനർക്ക് സൗജന്യ ആംബുലൻസ് സേവനമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ
വലപ്പാട്: തീരദേശ മേഖലയിലെ നിർധനർ ക്കായി  ആധുനിക നിയോ നേറ്റൽ വെൻറി ലേറ്റർ സംവിധാനമുള്ള  അഞ്ച്  ഐസിയു  ആംബുല ൻസുകൾ മണപ്പുറം ഫൗണ്ടേഷൻ  വിട്ടുനൽകി.ആംബുലൻസുകളുടെ താക്കോൽദാനവും ഫ്ലാഗ് ഓഫും മണപ്പുറം ഫൗണ്ടേഷൻ മാനേ ജിങ് ട്രസ്റ്റി വി പി നന്ദകുമാർ നിർവഹിച്ചു. ഇങ്കു ബേറ്റർ, വെന്റിലേറ്റർ,കാർഡിയാക് മോണിറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ എന്നീ സൗകര്യങ്ങളോടൊപ്പം പരിചയസമ്പ ന്നരായ ആരോഗ്യപ്രവർത്തകരുടെ സേവന വും  ആംബുലൻസുകളിൽ ലഭ്യമാണ്.
ബി പി എൽ കുടുംബാംഗങ്ങൾക്ക് അൻപത് ശതമാനം ഇളവും ആക്സിഡന്റ് കേസുക ളിൽ സൗജന്യസർവീസുകളും നൽകും. സമൂ ഹത്തിനായി നിരവധി സന്നദ്ധ പ്രവർത്തന ങ്ങളാണ് മണപ്പുറം ഫൗണ്ടേഷൻ നടത്തി വരുന്നത്.മണപ്പുറം ഫൗണ്ടേഷൻ  സി.ഇ.ഓ ജോർജ് ഡി ദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ പ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് കോപ്രൊ മോട്ടർ സുഷമ നന്ദകുമാർ, മണപ്പുറം ഫൗണ്ടേഷൻ ഇൻഡിപെൻഡൻറ് ട്രസ്റ്റി ജ്യോതി പ്രസന്നൻ, മണപ്പുറം ആംബുലൻസ് കോർഡിനേറ്റർ  ആദർശ്  എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*