ഈ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കും….

ഈ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കും….

ലോകത്തിലെ ഏറ്റവും മനോഹരമായ വിവാഹം എന്നു വിശേഷിപ്പിക്കപ്പെടുന്ന ശിവന്റെയും പാര്‍വ്വതിയുടെയും വിവാഹം നടന്ന സ്ഥലത്തിന്റെ പ്രത്യകതകള്‍ ചെറുതല്ല. തമിഴ്‌നാട്ടിലെ നാഗപട്ടിണം ജില്ലയില്‍ മൈലാടുംതുറൈ താലൂക്കിലെ വെല്‍വിക്കുടി എന്ന സ്ഥലത്താണിത്.

ഇവിടെ പ്രശസ്തമായ ഒരു ക്ഷേത്രമുണ്ട്. ശ്രീ മണവാളേശ്വര്‍ ക്ഷേത്രം, അഥവാ കല്യാണ സുന്ദരേശ്വര്‍ ക്ഷേത്രം. ഈ ക്ഷേത്രത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. ഇവിടെ എത്തി വിവാഹം നടക്കുവാനായി ആളുകള്‍ മനസ്സറിഞ്ഞു പ്രാര്‍ഥിച്ചാല്‍ കൃത്യം ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കുമത്രെ.

വിവാഹ കാര്യങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും പ്രശസ്തമായ ക്ഷേത്രമാണിത്. വിവാഹ സംബന്ധമായ എല്ലാ ദോഷങ്ങള്‍ക്കും പരിഹാരം നടത്തുവാന്‍ പറ്റിയ ക്ഷേത്രം കൂടിയാണിത്. വിവാഹത്തിനായി ഇവിടെ 48 ദീപങ്ങള്‍ തെളിയിച്ച് പ്രാര്‍ഥിച്ചാല്‍ മതി എന്നാണ് വിശ്വാസം.

പൗര്‍ണ്ണമി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4.00 വരെ ഇവിടെ നീണ്ടു നില്‍ക്കുന്ന ഒരു പൂജ നടത്താറുണ്ട്. വിവാഹത്തിന് തടസ്സം നേരിടുന്നവര്‍ ഈ പൂജയില്‍ പങ്കെടുത്ത് പ്രാര്‍ഥിക്കുകയും അഭിഷേകവും അര്‍ച്ചനയും നടത്തുകയും ചെയ്താല്‍ എല്ലാം ശരിയാകുമെന്നാണ് വിശ്വാസം.

മണവാളേശ്വര്‍ ക്ഷേത്രവം ചരിത്രവുമായി ചേര്‍ന്നു കിടക്കുന്നതു തന്നെയാണ്. ഇവിടുത്തെ ശിലാ ലിഖിതങ്ങളില്‍ ചോള രാജവംശത്തിന്റെയത്രയും പഴക്കുണ്ടെന്നാണ് കരുതപ്പെടുന്നത്. പരാന്തക ചോളന്‍ ഒന്നാമന്റെയും റാണി സെമ്പിയം മാദേവിയുടെയും കാലത്താണ് ഈ ക്ഷേത്രം കല്ലില്‍ പുനര്‍ നിര്‍മ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്.

തിരുവേല്‍വിക്കുടിക്ക് അടുത്തുള്ള കുതലം എന്നു പേരായ ഗ്രാമത്തിലാണ് പാര്‍വ്വതി ദേവി അവതാരമെടുത്തതത്രെ. ശിവനെ വിവാഹം ചെയ്യുക എന്ന ലക്ഷ്യത്തോടെ തുടര്‍ച്ചയായ 16 തിങ്കളാഴ്ചകളില്‍ പാര്‍വ്വതി ദേവി ഉപവാസമെടുക്കുമായിരുന്നു. അങ്ങനെ മണവാളേശ്വരനായി ശിവന്‍ അവതാരമെടുത്ത് എത്തി എന്നാണ് തമിഴ് ഇതിഹാസങ്ങളില്‍ പറയപ്പെടുന്നത്.

മണവാളേശ്വര്‍ ക്ഷേത്രത്തില്‍ ആരാധിക്കുന്നത് സ്വയംഭൂവായി അവതരിച്ച ശിവനെയാണ്. കിഴക്ക് ദിശയിലേയ്ക്ക് അഭിമുഖമായി ഇരുന്ന് ദര്‍ശനം നല്കുന്ന രീതിയിലാണ് ഇതുള്ളത്. എല്ലാ ദിവസവും രാവിലെ 6.00 മുതല്‍ ഉച്ചയ്ക്ക് 12.00 വരെയും ഉച്ചകഴിഞ്ഞ് നാലു മുതല്‍ വൈകിട്ട് 8.00 മണി വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുന്നത്.

ഈ ക്ഷേത്രത്തില്‍ നവഗ്രഹങ്ങള്‍ക്ക് പ്രത്യേക സ്ഥാനമില്ല. മഹാദേവന്റെ വിവാഹ സ്ഥാനമായതിലാണ് ഇവിടെ നവഗ്രഹങ്ങള്‍ക്ക് സ്ഥാനം ഇല്ലാത്തത്. അര്‍ഥനാരീശ്വരനായും ശിവനെ ഇവിടെ ആരാധിക്കുന്നു.

ഇവിടുത്തെ പ്രധാന ആരാധാമൂര്‍ത്തികള്‍ വലംചുഴി വിനായകര്‍, മുരുഗന്‍, നടരാജര്‍, അഗസ്ത്യമുനി, നല്‍വാര്‍, ഈസാന മൂര്‍ത്തി, ഗജലക്ഷ്മി, രാമന്‍, സീതാ, ലക്ഷ്ണന്‍, ഹനുമാന്‍, സൂര്യന്‍, കാലഭൈരവര്‍ എന്നിവയാണ്. ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍ ആവണി മാസത്തിലെ വിനായക ചതുര്‍ഥി, മാര്‍കഴിയിലെ തിരുവാതിര, മാസിയിലെ ശിവരാത്രി, പന്‍ഗുനിയിലെ പന്‍ഗുനി ഉത്തിരം തുടങ്ങിയവയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment