ഈ കടുത്ത വേനൽ കാലത്ത് ശരീരത്തിന് ഉണർവ് കിട്ടാൻ കഴിക്കാം മാം​ഗോ സ്മൂത്തി

തയ്യാറാക്കാൻ വേണ്ട ചേരുവകൾ…

മാങ്ങാ കാൽ കപ്പ്
ഞാലി പൂവൻ പഴം 1 എണ്ണം
കട്ട തൈര് 1 കപ്പ്
തേൻ കാൽ ടീസ്പൂൺ
വാൾനട്സ് 2 എണ്ണം

തയ്യാറാക്കുന്ന വിധം…

ചേർക്കുന്ന തൈരിന്‌ ഒട്ടും പുളി ഉണ്ടാകരുത്. തൈരിന്‌ പകരം ഗ്രീക്ക് യോഗർടും ഉപയോഗിക്കാം. മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം കൂടി നന്നായി മിക്സിയിൽ അടിച്ചെടുക്കണം.

ശേഷം മുകളിൽ വാൾനട്സ് നുറുക്കിയത് ഇട്ടു ഗാർണിഷ് ചെയ്യാം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല സ്മൂത്തിയാണ് ഇത്…വേനൽ കാലത്ത് സ്ഥരമായി ഉപയോ​ഗിക്കാവുന്ന ഉത്തമ പാനീയം കൂടിയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply