യുവതികള്‍ പോലീസ് അകമ്പടിയോടെ പമ്പയിലെത്തിയത്തില്‍ ഗൂഡാലോചനയെന്ന്‍ പന്തളം കൊട്ടാരം
യുവതികള്‍ പോലീസ് അകമ്പടിയോടെ പമ്പയിലെത്തിയത്തില്‍ ഗൂഡാലോചനയെന്ന്‍ പന്തളം കൊട്ടാരം
മനിതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ യുവതികളെ പോലീസ് അകമ്പടിയോടെ പമ്പയില്‍ എത്തിച്ചതില്‍ ഗൂഡാലോചനയുണ്ടെന്ന് പന്തളം രാജ കുടുംബം. ഇവരില്‍ നക്സലുകള്‍ ഉണ്ടോയെന്ന് സംശയമുണ്ടെന്നും കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞു.
തങ്ക അങ്കി ഘോഷയാത്ര പുറപ്പെടുന്ന ദിവസം തന്നെ ഇവരെ എത്തിച്ചതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ആറന്മുളയില്‍ നിന്നും പുറപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി 26ന് സന്നിധാനത്ത് എത്തിച്ചേരും.
വിശ്വാസമോ ആചാരമോ പാലിക്കാതെയാണ് മനിതി സംഘം ശബരിമല ദര്‍ശനത്തിന് എത്തിയത്. റോഡ് മാര്‍ഗം പുലര്‍ച്ചെ മൂന്നോടെ മനിതി സംഘം പമ്പയിലെത്തിയത്. വൃതം എടുക്കുകയോ മാലയിടുകയോ ഇരുമുടിക്കെട്ടോ ഇല്ലാതെയാണ് യുവതികള്‍ മലകയാറാന്‍ എത്തിയത്.
വിശ്വാസികള്‍ അല്ലാത്തത് കൊണ്ട് തന്നെ ഇവര്‍ക്ക് ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ ഗുരുസ്വാമിമാര്‍ തയ്യാറായില്ല. ആചാരങ്ങള്‍ക്ക് വിരുദ്ധമായി ഇവര്‍ സ്വയം ഏതൊക്കെയോ സാധനങ്ങള്‍ ഇരുമുടിക്കെട്ടില്‍ നിറയ്ക്കുകയായിരുന്നു.
മനിതിയുടെ നേതൃത്വത്തിലുള്ള പതിനൊന്ന് യുവതികളുടെ സംഘം അയ്യപ്പ ഭക്തരുടെ ശരണം വിളി പ്രതിഷേധത്തെ തുടര്‍ന്ന് പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് മലകയറാനായില്ല. അതേസമയം മനിതിയുടെ സംഘത്തില്‍പ്പെട്ട മറ്റ് യുവതികളും പമ്പയിലേക്ക് പുറപ്പെട്ടതായാണ് സൂചന.
വയനാട് സ്വദേശിനി അമ്മിണിയുടെ നേതൃത്വത്തില്‍ ഇവര്‍ ഉച്ചയോടെ പമ്പയില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇവര്‍ക്ക് സുരക്ഷ ഒരുക്കാമെന്ന് നേരത്തെ സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഭക്തരുടെ പ്രതിഷേധം ശക്തമായതോടെ സര്‍ക്കാരും പോലീസും പിന്‍വാങ്ങി. അതേസമയം ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഈ വിഷയത്തില്‍ ഇടപെടാന്‍ വിസ്സമ്മതിച്ചു.
വിശ്വാസമോ ആചാരമോ പാലിക്കാതെയാണ് മനിതി സംഘം ശബരിമല ദര്‍ശനത്തിന് എത്തിയത്. റോഡ് മാര്‍ഗം പുലര്‍ച്ചെ മൂന്നോടെ മനിതി സംഘം പമ്പയിലെത്തിയത്. വൃതം എടുക്കുകയോ മാലയിടുകയോ ഇരുമുടിക്കെട്ടോ ഇല്ലാതെയാണ് യുവതികള്‍ മലകയാറാന്‍ എത്തിയത്.
വിശ്വാസികള്‍ അല്ലാത്തത് കൊണ്ട് തന്നെ ഇവര്‍ക്ക് ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ ഗുരുസ്വാമിമാര്‍ തയ്യാറായില്ല. ആചാരങ്ങള്‍ക്ക് വിരുദ്ധമായി ഇവര്‍ സ്വയം ഏതൊക്കെയോ സാധനങ്ങള്‍ ഇരുമുടിക്കെട്ടില്‍ നിറയ്ക്കുകയായിരുന്നു.
പുലര്‍ച്ചെ മൂന്നോടെ പമ്പയിലെത്തിയ മനിതി സംഘം കെട്ടുനിറയ്ക്കാനായി പമ്പയില്‍ ദേവസ്വം ബോര്‍ഡിന്റെ പരികര്‍മികളെ സമീപിച്ചെങ്കിലും അവര്‍ വിസ്സമതം അറിയിച്ചതോടെ 11 പേരടങ്ങുന്ന സംഘത്തിലെ ആറ് പേര്‍ സ്വയം ഇരുമുടിക്കെട്ട് നിറയ്ക്കുകയായിരുന്നു.
Leave a Reply