മലകയറാനാകാതെ മഞ്ചുവും മടങ്ങി ; അയ്യപ്പ വിജയമെന്ന് ഭക്തര്‍
മലകയറാനാകാതെ മഞ്ചുവും മടങ്ങി ; അയ്യപ്പ വിജയമെന്ന് ഭക്തര്‍

മലകയറാന്‍ എത്തിയ യുവതികളില്‍ അവസാനമായെത്തിയ മഞ്ചുവും മലകയറാനാകാതെ മടങ്ങി. മലകയറാനായി ഇന്ന് ഉച്ചയോടുകൂടിയാണ് ആക്ടിവിസ്റ്റ് ആയ മഞ്ചു പമ്പയില്‍ എത്തിയത്. മലകയറ്റം സുരക്ഷാ പ്രശനം ഉണ്ടാക്കുമെന്ന് പോലീസ് അറിയിച്ചെങ്കിലും പിന്‍വാങ്ങാന്‍ മഞ്ചു തയ്യാറായില്ല.
താന്‍ ഭക്തയാണെന്നും തനിക്ക് അയ്യപ്പനെ കാണണമെന്നും ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടു. ഭക്തയായിട്ടാണ് താന്‍ എത്തിയതെങ്കിലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടി കൂടിയാണ് താന്‍ എത്തിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞതോടുകൂടി ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.
പോലീസ് അന്വേഷണത്തില്‍ ഇവര്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണെന്ന് പോലീസിന് വിവരം ലഭിച്ചു. എന്നാല്‍ ഗുരതരമായ കേസ്സുകള്‍ ഇല്ലാത്തതിനാല്‍ മലകയറുന്നതിന് തടസ്സമായിരുന്നില്ല. അതേസമയം ഇവര്‍ പമ്പയില്‍ എത്തിയത് മുതല്‍ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടങ്ങി.
ഇതാണ് പ്രധാനമായും ഇവരെയും കൊണ്ട് സന്നിധാനത്തേക്ക് പോകുന്നതില്‍ നിന്നും പോലീസ് പിന്‍വാങ്ങിയത്. അയ്യപ്പ കടാക്ഷം കൊണ്ടാണ് മഴ പെയ്തതും അനിഷ്ട്ട ഒഴിവാകാന്‍ ഇടയാക്കിയതെന്നുമാണ് അയ്യപ്പ ഭക്തര്‍ പറയുന്നത്. പല കോണില്‍ നിന്നും ശബരിമലയുടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ നീക്കമുണ്ടായെങ്കിലും അതെല്ലാം പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.
Leave a Reply
You must be logged in to post a comment.