വാക്ക് പാലിച്ച് മഞ്ചു: വിദ്യയ്ക്കും അമ്മയ്ക്കും വീടൊരുക്കി മഞ്ജു വാര്യര്‍

വാക്ക് പാലിച്ച് മഞ്ചു: വിദ്യയ്ക്കും അമ്മയ്ക്കും വീടൊരുക്കി മഞ്ജു വാര്യര്‍

മഞ്ജു വാര്യർ വാക്ക് പാലിച്ചതോടെ വിദ്യയ്ക്കും അമ്മയ്ക്കും ഇനി സുഖമായി കിടന്നുറങ്ങാം. 2015ല്‍ കോഴിക്കോട്ടു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ സാമ്പത്തികമായി ഭദ്രതയില്ലാത്തവർക്ക് വീട് വച്ച് നൽകാമെന്ന് മഞ്ജു വാര്യര്‍ പ്രഖ്യാപിച്ചിരുന്നു.

Also Read >> അയ്യപ്പജ്യോതിക്ക് തിരിതെളിയിച്ച് ഋഷിരാജ് സിംഗ്? പോലീസ് കേസെടുത്തു

കൊച്ചിയിലൊരുക്കിയ ചടങ്ങിലായിരുന്നു സഹായപ്രഖ്യാപനം നടത്തിയത്.നാലുപേര്‍ക്ക് വീടു നിര്‍മിച്ചുനല്‍കുമെന്നും അറിയിച്ചു. സ്വന്തമായി സ്ഥലവും വീടുമില്ലാത്ത വിദ്യയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

Also Read >> നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍

ആ വാക്ക് ഫലത്തിലെത്തിയതാണ് വിദ്യയ്ക്ക് വടശ്ശേരിക്കര കടമാന്‍കുന്ന് ക്ഷേത്രത്തിനടുത്ത് ഒരുങ്ങിയ മനോഹരമായ കൊച്ചുവീട്.പാലുകാച്ചല്‍ വ്യാഴാഴ്ച 12.20-ന് നടന്നു. ചടങ്ങിൽ പങ്കെടുക്കാൻ മഞ്ജു വാര്യരും എത്തിയിരുന്നു.

Also Read >> റിസോര്‍ട്ടിലെ കിണറ്റില്‍ വീണ് യുവ ഡോക്ടര്‍ മരിച്ചു 

അച്ഛൻ ഉപേക്ഷിച്ചു പോയ വിദ്യയെ വടശ്ശേരിക്കര ഫോറസ്റ്റ് ചെക്ക്പോസ്റ്റിനു സമീപം പുറമ്പോക്കു സ്ഥലത്തു ചായക്കട നടത്തിയാണ് അമ്മ പോറ്റിയിരുന്നത്. ദാരിദ്ര്യത്തിലും മകളുടെ കലയ്ക്ക് അമ്മ തടസ്സം നിന്നില്ല.മറ്റുള്ളവരുടെ സഹായത്തോടെയാണ് വിദ്യ കലോത്സവങ്ങളില്‍ പങ്കെടുത്തിരുന്നത്.

രോഗിയായ ചന്ദ്രികാദേവിക്കു സ്വന്തം ചികിത്സച്ചെലവും കണ്ടെത്തേണ്ടിവന്നു. ഇവരുടെ സ്ഥിതി മനസ്സിലാക്കിയാണ്, നൃത്തയിനങ്ങളില്‍ കഴിവുതെളിയിച്ചിരുന്ന വിദ്യക്ക് വീടു നിര്‍മിച്ചുനല്‍കാനും ചികിത്സാസഹായം നല്‍കാനും മഞ്ജു വാര്യര്‍ മുന്നോട്ട് വന്നത് .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply