മഞ്ഞുപോലൊരു പെണ്‍കുട്ടി ആളാകെ മാറി; ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

മഞ്ഞുപോലൊരു പെണ്‍കുട്ടി ആളാകെ മാറി; ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

പുതുമുഖങ്ങളായി വന്ന ചില നടീനടന്മാരൊക്കെ ചിലപ്പോള്‍ ഭാഗ്യം കൊണ്ടായിരിക്കാം സിനിമയില്‍ പിടിച്ച് നില്‍ക്കുന്നത്. എന്നാല്‍ ചിലര്‍ ഒന്നോ രണ്ടോ ചിത്രത്തില്‍ അഭിനയിച്ച ശേഷം പിന്നെ കാണാനേ ഉണ്ടാവില്ല.

അത്തരത്തില്‍ മലയാളിയ്ക്ക് പരിചിതമായിരിക്കും കമല്‍ സംവിധാനം ചെയ്ത മഞ്ഞു പോലൊരു പെണ്‍കുട്ടിയിലെ നിധിയെ. ഏറെ പ്രേക്ഷക ശ്രദ്ദ നേടിയ ചിത്രമായിരുന്നു അത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്നു നിധി. പ്രേക്ഷകര്‍ അത്രപെട്ടന്നൊന്നും നിധിയെ മറക്കാന്‍ വഴിയില്ല.

നിധി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമൃതയെ മലയാളികള്‍ വേറൊരു ചിത്രത്തിലും കണ്ടിട്ടില്ല, എന്നാല്‍ താരം ഇപ്പോള്‍ ഞെട്ടിക്കുന്ന മേക് ഓവറുമായി ആരാധകര്‍ക്ക് മുന്നില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

രാജസ്ഥാന്‍ സ്വദേശിയായ അമൃത മോഡലില്‍ കൂടിയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. നാല് വയസു മുതല്‍ മോഡലിംഗ് ചെയ്ത് തുടങ്ങിയ ശേഷം താരം തും ബിന്‍ എന്ന ഹിന്ദി സിനിമയിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

കോയ് മേരേ ദില്‍ മേ ഹൈ, വിവാഹ്, നാ ജാനേ കബ്സേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അമൃത അഭിനയിച്ചിട്ടുണ്ട്. അന്ന് കണ്ട നിധിയില്ല ഇപ്പോഴുള്ളത്. 31 വയസ്സ് പൂര്‍ത്തിയായ താരം നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ സിനിമയിലേക്ക് വീണ്ടും തിരികെ വരും എന്നാണ് പറയുന്നത് എന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. താരത്തിന്റെ പുതിയ ഗ്ലാമറസ് ചിത്രങ്ങള്‍ എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment