ആവശ്യമുള്ള ഘട്ടങ്ങളിലേ ഞാന്‍ അഭിപ്രായങ്ങള്‍ പറയാറുള്ളൂവെന്ന് നടി മഞ്ജുവാര്യര്‍

നല്ല സിനിമകളുടെ ഭാഗമാവുക എന്നത് മാത്രമാണ് ഞാന്‍ സിനിമയില്‍ നില്‍ക്കുന്നതിന്‍റെ ഉദ്ദേശ്യമെന്ന് നടി മഞ്ജുവാര്യര്‍.

അതേസമയം എഎംഎംഎയില്‍നിന്ന് രാജി വെച്ച നടിമാര്‍ സംഘടനയുടെ ഭരണഘടനയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട വേദികളിലും മഞ്ജുവിന്‍റെ അസാന്നിധ്യം ഉണ്ടായിരുന്നല്ലോ എന്ന അവതാരകന്‍റെ ചോദ്യത്തിന് താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, എനിക്ക് എല്ലാ കാര്യങ്ങളിലും സ്വതന്ത്രമായ, വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ട്.

അതുകൊണ്ട് തന്നെ ആവശ്യമുള്ള ഘട്ടങ്ങളിലേ ഞാന്‍ അഭിപ്രായങ്ങള്‍ പറയാറുള്ളൂ. പറയേണ്ട അഭിപ്രായങ്ങളും നിലപാടുകളും പറയേണ്ടിടത്ത് കൃത്യമായി ഞാന്‍ പറയാറുമുണ്ട്’എന്നാണ് താരം വ്യക്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*