മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് പരീക്കറിനെ ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പാന്‍ക്രിയാറ്റിക് അര്‍ബുദത്തിന് ചികിത്സ തേടുന്ന പരീക്കര്‍ എയിംസില്‍ ഡോക്ടര്‍ അതുല്‍ ഷര്‍മ്മയുടെ നേതൃത്വത്തിലൂളള സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കുറച്ച് ദിവസത്തേക്ക് അദ്ദേഹം ചികിത്സയിലുണ്ടാകുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് അര്‍ബുദം സ്ഥിരീകരിച്ചത്. ഗോവ, മുംബൈ, ദില്ലി, ന്യുയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം വിശ്രമത്തിലായിരുന്നു.

ഗോവന്‍ രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തിലും, ബജറ്റ് അവതരണ വേളയിലുമെല്ലാം രോഗാവസ്തയിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply