പ്രശസ്ത സീരിയല്‍ നടന്‍ മനോജ് പിള്ള അന്തരിച്ചു
പ്രശസ്ത സീരിയല്‍ നടന്‍ മനോജ് പിള്ള അന്തരിച്ചു
തിരുവനന്തപുരം : ഇന്നലെ രാത്രിയില്‍ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം.സീരിയലില്‍ തിളങ്ങി നിന്ന താരത്തിന്റെ വിട വാങ്ങല്‍ വിശ്വസിക്കാനാകാതെഞെട്ടിയിരിക്കുയാണ് സിനിമാലോകവും സീരിയല്‍ ലോകവും.ഫിറ്റ്‌സ് വന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും അവസ്ഥമോശമായിരുന്നു.
രണ്ടു ദിവസമായി ഐ.സി.യു യില്‍ ആയിരുന്നു.ഇന്നലെ രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഒരു കാലഘട്ടത്തില്‍ സിനിമകളില്‍ നിറഞ്ഞു നിന്ന താരം പിന്നെ സീരിയിലേക്ക് ഒതുങ്ങുകയായിരുന്നു.ഇപ്പോള്‍ സുര്യ ടി വി സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന അഗ്നിസാക്ഷിയില്‍ പ്രാധാന്യം ഉള്ള റോള്‍ അഭിനയിച്ചു വരികയായിരുന്നു.
അമല, മഞ്ഞുരുകും കാലം എന്നീ സീരിയല്‍കളില്‍ അഭിനയിച്ചിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഉടന്‍ തുടങ്ങാന്‍ പോകുന്ന സീരിയല്‍ ഭാഗ്യ ജാതകത്തിലും ശ്രേദ്ദേയമായ റോളായിരുന്നു.മഹാനടന് രാഷ്ട്രഭൂമിയുടെ ആദരാഞ്ജലികള്‍.
Leave a Reply