സംസ്ഥാനത്ത് ജൂണ്‍ നാലിന് കാലവര്‍ഷം എത്തിയേക്കും

ഇത്തവണ കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ നാലിന് എത്തുമെന്ന് പ്രവചനം. സ്വകാര്യ കാലാവസ്ഥാ പ്രവചന സംവിധാനമായ സ്‌കൈമെറ്റാണ് പ്രവചനം നടത്തിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2019ല്‍ ശരാശരിയിലും കുറഞ്ഞ അളവിലായിരിക്കും മണ്‍സൂണ്‍ പെയ്ത്ത് എന്നും സ്‌കൈമെറ്റ് റിപ്പോര്‍ട്ട് പറയുന്നു.

93 ശതമാനം മഴയാണ് ഇത്തവണ പ്രവചിക്കപ്പെടുന്നത്. 96 മുതല്‍ 104 വരെ ശതമാനം മഴയാണ് ശരാശരി മണ്‍സൂണ്‍ ആയി കണക്കാക്കുന്നത്. എല്‍ നിനോ പ്രതിഭാസം രൂക്ഷമാകുന്നതിനാലാണ് കേരളത്തില്‍ മഴ കുറയുന്നത്. മണ്‍സൂണ്‍ കുറയുന്നത് കൃഷിയെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment