‘മനുഷ്യ മുഖമുള്ള മത്സ്യം’; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

ചൈന: വിചിത്രമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ മിയാവോ ​ഗ്രാമം സന്ദർശിച്ച യുവതിയാണ് വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ വിചിത്രമായ ഈ മത്സ്യത്തെ കണ്ടത്.മനുഷ്യന്റെ മുഖത്തോട് സാമ്യമുള്ള മത്സ്യമാണ് ചൈനയിലെ ഒരു ​ഗ്രാമത്തിലെ ജലാശയത്തിൽ നിന്നും വീഡിയോ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുള്ളത്.
സമൂഹമാധ്യമങ്ങളിൽ ഈ വീ‍ഡിയോ വളരെ വേ​ഗമാണ് പിന്നീട് പ്രചരിച്ചത്. പതിനാല് സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ പൂർണ്ണമായും മനുഷ്യമുഖമുള്ള മത്സ്യത്തെയാണ് കാണാൻ സാധിക്കുക. മനുഷ്യന്റേതു പോലെയുള്ള കണ്ണുകളും മൂക്കും വായും ഇതിനുണ്ട്. സമൂഹമാധ്യമങ്ങളിൽ അതിവേ​ഗത്തിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*