സൊമാലിയയിൽ മനുഷ്യാവകാശ പ്രവർത്തക അല്‍മാസ് വെടിയേറ്റു മരിച്ചു
മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ മനുഷ്യാവകാശ പ്രവർത്തക അല്‍മാസ് വിമാനത്താവള പരിസരത്തുവെച്ചു വെടിയേറ്റു മരിച്ചു. കാറിൽ സഞ്ചരിക്കവെയാണ് വെടിയേറ്റത്. മൊഗാദിഷുവിലെ സമാധാന പ്രവർത്തനങ്ങൾ നയിക്കുന്ന കുടുംബത്തിലെ അംഗംകൂടിയാണ് അൽമാസ്. എൽമാൻ പീസ് സെന്ററിലെ പരിപാടിയ്ക്ക് പങ്കെടുത്തശേഷം തിരിച്ചുവരികയായിരുന്നു അൽമാസെന്നാണ് വിവരം. എന്നാൽ കൊലപാകത്തിനുപിന്നിൽ ആരെന്നോ കാരണമോ വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
‘ഡ്രോപ് ദ ഗൺ, പിക് അപ് ദ പെൻ’ (തോക്ക് താഴെയിടൂ, പേനയെടുക്കൂ ) തുടങ്ങിയ ബാലാവകാശ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു അൽമാസ്. കനേഡിയൻ, സൊമാലിയൻ പൗരത്വമുള്ള അൽമാസും കുടുംബവും കലാപങ്ങൾക്കുശേഷം സൊമാലിയയിലാണ് താമസം.
Leave a Reply