പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം സംസ്‌കാരിച്ചു

പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം സംസ്‌കാരിച്ചു

പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീലിന്റെ സംസ്‌കാരം നടത്തി. വയനാട് വൈത്തിരിയില്‍ കഴിഞ്ഞ ദിവസം പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെടുകയായിരുന്ന ജലീലിന്റെ മൃതദേഹം മലപ്പുറം പാണ്ടിക്കാട്ടെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്.

പോസ്റ്റുമോര്‍ട്ടം ചെയ്തതിന് ശേഷം ജലീലിന്റെ മൃതദേഹം ഉച്ച കഴിഞ്ഞാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് ജലീലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് വീട്ടിലെത്തിച്ചത്.

മാവോയിസ്റ്റ് ജലീലീന്റെ മരണകാരണം തലയില്‍ തുളഞ്ഞുകയറിയ വെടിയുണ്ടയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെത്തന്നെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും ഉന്നത തല ചര്‍ച്ചയില്‍ ഇന്ന് രാവിലെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*