വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി: സുരക്ഷ ശക്തമാക്കി

സ്ഥാനാര്‍ത്ഥികളെ തട്ടികൊണ്ട് പോയേക്കുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്‌

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതോടെ മണ്ഡലത്തില്‍ പ്രചാരണം നടത്തുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി സുനീര്‍, എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്ക് സുരക്ഷ ശക്തമാക്കി.

ഇരുവര്‍ക്കും ഉടനെ പേഴ്‌സണല്‍ ഗണമാന്‍മാരെ നിയമിക്കുകയും വനാതിര്‍ത്തികളിലെ പ്രചരണത്തിന് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വനാതിര്‍ത്തിയില്‍ പര്യടനം നടത്തുന്ന സ്ഥാനാര്‍ത്ഥികളെ സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, വയനാട്ടിലെ കര്‍ഷകര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ലഘുലേഖ വിതരണം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മാവോയിസ്റ്റ് മേഖലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് സ്ഥാനാര്‍ഥികളെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment