അതിരൂപത ഭരണചുമതലയില്‍ നിന്ന് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഒഴിഞ്ഞു; മാര്‍ ആന്റണി കരിയില്‍ എറണാകുളം – അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ്‌

അതിരൂപത ഭരണചുമതലയില്‍ നിന്ന് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഒഴിഞ്ഞു; മാര്‍ ആന്റണി കരിയില്‍ എറണാകുളം – അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ്‌

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണചുമതലയില്‍ നിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍ ആന്റണി കരിയിലിനെ നിയമിച്ചു. സീറോ മലബാര്‍ സഭയുടെ സിനസഡിന്റെ സമാപന വേളയിലാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സ്ഥാനം ഒഴിയുന്ന പ്രഖ്യാപനമുണ്ടായത്.

മാണ്ഡ്യ ബിഷപ്പായിരുന്ന മാര്‍ ആന്റണി കാരിയിലിനായിരിക്കും ഇനി അതിരൂപതയുടെ ഭരണച്ചുമതല. സ്വതന്ത്ര ചുമതലയുളള മെത്രൊപ്പൊലീത്തയാകും മാര്‍ കരിയില്‍. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി തന്നെയാണ് പുതിയ ആര്‍ച്ച് ബിഷപ്പിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

എറണാകുളം-അങ്കമാലി അതിരൂപതാ സ്വദേശികളും മറ്റു രൂപതകളില്‍ ജോലി ചെയ്യുന്നവരുമായ ബിഷപ്പുമാരെ പരിഗണിച്ചപ്പോള്‍ മാര്‍ ആന്റണി കരിയിലിനെ തിരഞ്ഞെടുക്കുകയായിരുന്നു. ചേര്‍ത്തല ചാലില്‍ സ്വിദേശിയായ മാര്‍ കരിയില്‍ സിഎംഐ സന്യാസ സമൂഹത്തില്‍ നിന്നുള്ള ബിഷപ്പാണ്. കളമശേരി രാജഗിരി കോളേജിന്റെ പ്രിന്‍സിപ്പാളായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയാണ് പുതിയ മാണ്ഡ്യ ബിഷപ്പായി നിയമിച്ചിരിക്കുന്നത്. മാര്‍ ജോസ് പുത്തന്‍ വീട്ടിലിനെ ഫരിദാബാദ് സഹായ മെത്രാനായും നിയമിച്ചു. സിനഡിന്റെ തീരുമാനങ്ങള്‍ക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കി. അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല പുതിയ ബിഷപ്പിനായിരിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment