മരട് ; രണ്ട് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: മരട് ഫ്‌ളാറ്റ് കേസിലെ ഒന്നാം പ്രതി ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് എംഡി സാനി ഫ്രാന്‍സിസിനും മൂന്നാം പ്രതി മരട് പഞ്ചായത്ത് മുന്‍ ജൂനിയര്‍ പ്രസിഡന്റ് പി ഇ ജോസഫിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിനും തുല്ല്യതുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിനുമാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം കോടതിയില്‍ ഹാജരാക്കണം. ഇല്ലെങ്കില്‍ അത് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണം. ഒക്ടോബര്‍ 15 നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ പ്രതികള്‍ റിമാന്‍ഡിലായിരുന്നു.

ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണം. കേരളത്തിന് പുറത്ത് പോകരുത്. അന്വേഷണത്തില്‍ ഇടപെടരുത്. പരാതിക്കാരെയും സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത് എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*