സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ വിലക്കുണ്ടായിരുന്ന രാത്രി യോഗങ്ങള്‍ മാരാമണ്‍ കണ്‍വെഷനില്‍ ഇനി ഇല്ല
സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ വിലക്കുണ്ടായിരുന്ന രാത്രി യോഗങ്ങള്‍ മാരാമണ്‍ കണ്‍വെഷനില്‍ ഇനി ഇല്ല
സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ വിലക്കുണ്ടായിരുന്ന രാത്രി യോഗങ്ങള്‍ മാരാമണ്‍ കണ്‍വെഷനില്‍ ഇനി ഇല്ല. യോഗങ്ങളുടെ സമയം സ്ത്രീകള്‍ക്കു കൂടി പങ്കെടുക്കാനാവുന്ന വിധം പുനര്‍ക്രമീകരിച്ചു.
മുന്‍പ് 6.30ന് തുടങ്ങുന്ന രാത്രി യോഗങ്ങളില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.
എന്നാല്‍ ഇനി മുതല്‍ രാത്രി യോഗങ്ങളുടെ സമയം വൈകിട്ട് അഞ്ചിന് തുടങ്ങുന്ന രീതിയില്‍ ക്രമീകരിച്ചതായി മാര്‍ത്തോമ്മാ സഭ അറിയിച്ചു. 6.30 ന് അവസാനിക്കുന്ന യോഗങ്ങളില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം.
കോഴഞ്ചേരി പള്ളിയിലേക്ക് യുവവേദി യോഗങ്ങള്‍ മാറ്റും. ഈ യോഗത്തില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം. രാവിലത്തെയും ഉച്ചയ്ക്കത്തെയും യോഗങ്ങളുടെ സമയത്തില്‍ മാറ്റമില്ല.
ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മകളില്‍ ഒന്നാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍. ലക്ഷക്കണക്കിന് വിശ്വാസികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാറുള്ളത്. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷന്‍ പമ്പാ തീരത്തെ മണപ്പുറത്താണ് നടക്കുക.
Also Read >> കോടീശ്വരനെങ്കിലും ബില്‍ ഗേറ്റ്സും ക്യൂ നില്‍ക്കും..! ഇതിനായി…
മൈക്രോസോഫ്റ്റ് ചെയര്‍മാനും ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോ-ചെയര്‍മാനുമായ, ലോകത്തിലെ ഏറ്റവും വലിയ ധനികന്‍മാരില്‍ ഒരാളാണ് ബില്‍ ഗേറ്റ്സ്. 6100 കോടി ഡോളറിന്റെ ആസ്തിയുണ്ട് അറുപത്തിയഞ്ചുകാരനായ ബില്‍ ഗേറ്റ്സിന്.
ബര്‍ഗറിനായി ക്ഷമാപൂര്‍വ്വം റസ്റ്ററന്‍ിനു മുന്‍പില്‍ ക്യൂവില്‍ നില്‍ക്കുന്ന ബില്‍ ഗേറ്റ്സിന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒരേ സമയം ചിന്തിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രം.
കുറച്ചു പ്രശസ്തിയും പണവും ലഭിച്ചാലുടന്‍ അതിന്റെ ആഢ്യത്വം കാണിക്കുന്നവരാണ് നമ്മുക്കു ചുറ്റുമുള്ളത് എന്നാല്‍, അവിടെയും വ്യത്യസ്തനായിരിക്കുകയാണ് ഈ ധനികനായ മനുഷ്യന്‍. എത്ര വല്ല്യ സമ്പന്നനാണെങ്കിലും മറ്റുള്ളവരില്‍ ഒരുവനെപോലെ പെരുമാറാന്‍ ബില്‍ ഗേറ്റ്സ് മടിക്കുന്നില്ല.
തന്റെ ലാളിത്യം കൊണ്ട് മറ്റുള്ളവര്‍ക്ക് ഒരു മാതൃക കൂടിയാണ് ബില്‍ ഗേറ്റ്സ്. യാതൊരു അഹംഭാവവും ഇല്ലാതെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങള്‍ എറ്റെടുത്തു കഴിഞ്ഞു.
Leave a Reply