ക്യൂബയില്‍ തനിക്കു ജനിച്ച മൂന്ന് കുട്ടികളുടെ പിതൃത്വം മറഡോണ ഏറ്റെടുത്തു

ക്യൂബയില്‍ തനിക്കു ജനിച്ച മൂന്ന് കുട്ടികളുടെ പിതൃത്വം മറഡോണ ഏറ്റെടുത്തു

ക്യൂബയില്‍ തനിക്കു ജനിച്ച മൂന്ന് കുട്ടികളുടെ പിതൃത്വം ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഏറ്റെടുത്തു. ഇക്കാര്യം മറഡോണയുടെ അഭിഭാഷകനാണ് സ്ഥിരീകരിച്ചത്.

മറഡോണ ഈ വര്‍ഷാവസാനം തന്റെ മക്കളെ ഔദ്യോഗികമായി ഏറ്റെടുക്കാന്‍ ഹവാനയിലെത്തും. 2003ല്‍ മറഡോണ തന്റെ ഭാര്യയായിരുന്ന ക്ലോഡിയോ വില്‍ഫെനയുമായി പിരിഞ്ഞിരുന്നു.

ഇതുവരെയുള്ള മറഡോണയുടെ വാദം തന്റെ മുന്‍ ഭാര്യയിലുണ്ടായിരുന്ന ജിയാനിയ, ഡാല്‍മ എന്നിവര്‍ മാത്രമാണ് തനിക്കുള്ളതെന്നായിരിന്നു. ഇപ്പോള്‍ ഈ കുട്ടികളെക്കൂടി ഏറ്റെടുക്കുമ്പോള്‍ മറഡോണയ്ക്ക് ആകെ എട്ട് മക്കളാകും.

കുറേക്കാലങ്ങള്‍ക്കു മുന്‍പ് ഡീഗോ ജൂനിയര്‍, ജാന എന്നിവരും മറഡോണയുടെ മക്കളാണെന്ന് തെളിഞ്ഞു. കൂടാതെ, വെറോണിക്ക ഒജേയുമായുള്ള ബന്ധത്തില്‍ പിറന്ന ഡീഗോ ഫെര്‍ണാണ്ടോയെയും മറഡോണ മകനായി അംഗീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment