ഒരു തയ്യല്‍ക്കാരിയുടെ മകളാണ് ഞാന്‍: മറീനയുടെ വൈകാരികമായ കുറിപ്പ് വൈറലാകുന്നു

വളരെ കുറഞ്ഞ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മറീന മൈക്കിള്‍. അതിലുപരി തരത്തിന്റെ ചുരുണ്ട മുടി ആരും മറന്നു കാണില്ല. എന്നാല്‍ മറീനയുടെ മനസ്സ് തൊടുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ‘എനിക്ക് പണി കുറഞ്ഞപ്പോള്‍ എന്റെ അമ്മയ്ക്ക് വീണ്ടും പണി ആയി. അമ്മ നാളെയൊരു തയ്യല്‍ക്കട തുറക്കാന്‍ പോകുകയാണ്. നിങ്ങള്‍ എല്ലാവരുടെ പ്രാര്‍ത്ഥന വേണം. സ്വന്തം മകളെ ഉയരങ്ങളിലെത്തിക്കാന്‍ അമ്മ അനുഭവിച്ച കഷ്ടപ്പാടുകളാണ് ആ കണ്ണുകള്‍ക്ക് താഴെ കാണുന്ന കറുപ്പ്. രാത്രിയില്‍ ഉറക്കമൊഴിച്ചിരുന്ന് നാട്ടുകാരുടെ വസ്ത്രങ്ങള്‍ തയിച്ചു കൊടുത്തപ്പോള്‍ കിട്ടിയ സമ്മാനം. വലിയ കുടുംബത്തില്‍ നിന്നുള്ള തുള്ളി തെറിച്ചു നടക്കുന്ന പെണ്‍കുട്ടിയാണ് ഞാനെന്നു ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക. ഞാന്‍ അങ്ങനെയല്ല. തോല്‍ക്കുന്നെങ്കില്‍ തോല്‍ക്കട്ടെ. പക്ഷെ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ പെണ്‍കുട്ടികളും ഇതുപോലൊരു അമ്മയെ അര്‍ഹിക്കുന്നുണ്ട്. അമ്മ ഒരു പോരാളിയായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ് ‘.അമ്മയ്‌ക്കൊപ്പം താനും നില്‍ക്കുന്ന സെല്‍ഫി പങ്കു വെച്ച് കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചു നിരവധി പേരാണ് വന്നു കൊണ്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment