സര്‍വകലാശാലകളിലെ മാര്‍ക്ക് വിവാദം ; മന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്പുറത്ത്
തിരുവനന്തപുരം : സര്‍വകലാശാലകളില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെടല്‍ നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീന് ഒപ്പിട്ട് നല്കിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലകളില്‍ അദാലത്തുകള്‍ നടത്തിയതെന്ന വിവരങ്ങളാണ് പുറത്ത് വന്നത്.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കെ ഷറഫുദ്ദീന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്കിയ കുറിപ്പാണ് പുറത്തായത്. ഇതില്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കത്തെഴുതുന്നത് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
കൂടാതെ മന്ത്രിയുടെ പരിഗണന അര്‍ഹിക്കുന്ന ഫയലുകള്‍ മന്ത്രിക്ക് കൈമാറണമെന്നും ഷറഫുദ്ദീന്റെ കുറിപ്പില്‍ പറയുന്നു. ഷറഫുദ്ദീനാണ് എം.ജി സര്‍വകലാശാലയില്‍ നടത്തിയ അദാലത്തില്‍ പങ്കെടുത്തതും, ബി.ടെകിന് എല്ലാ ചട്ടങ്ങളും മറികടന്ന് മാര്‍ക്ക് കൂട്ടി നല്കാന് നിര്‍ദേശം നല്കിയതും.
അദാലത്തിനെ കുറിച്ച് ചോദിക്കുബോള്‍ സര്‍വകലാശാലകളുടെ അധികാരികളും ഉദ്യോഗസ്ഥരും ചേര്‍ന്നെടുത്ത തീരുമാനം എന്നാണ് മന്ത്രി ഇതുവരെ മറുപടി പറഞ്ഞിരുന്നത്.
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
Leave a Reply