വിവാഹം കഴിച്ചെന്ന് നടന്‍…കഴിച്ചില്ലെന്ന് മലയാളി നടി…സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായി

വിവാഹം കഴിച്ചെന്ന് നടന്‍…കഴിച്ചില്ലെന്ന് മലയാളി നടി…സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായി

മലയാള നടി അഥിതി മേനോനെ വിവാഹം കഴിച്ചതായി നടന്‍ അഭി ശരവണന്‍. ഇത് ശരിവെയ്ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റുമായി രംഗത്ത്‌ എത്തിയിരികുകയാണ് നടന്‍ അഭി ശരവണന്‍.

ഇത് സോഷ്യല്‍ നീടിയയിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തു. ഇരുവരും വിവാഹം കഴിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

ഒരു മുറിയില്‍ അതിഥിയും അഭിയും മാത്രമുള്ള സ്വകാര്യ വീഡിയോയാണ് പ്രചരിക്കുന്നത്. എന്നാല്‍ തന്‍റെ വിവാഹം നടന്നിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അവകാശപ്പെട്ട് നടി അതിഥി മേനോന്‍ രംഗത്ത്‌ വന്നു.

തനിക്കെതിരെയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ അഭിയെ പ്രതിയാക്കി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതേസമയം താന്‍ അഥിതിയെ മധുരയില്‍വെച്ച് വിവാഹം കഴിച്ചുവെന്നും അഭി ശരവണന്‍ അവകാശപ്പെട്ടു.

തുടര്‍ന്ന് ഇരുവരുമോതുള്ള നിരവധി ചിത്രങ്ങള്‍ അഭി പുറത്തു വിട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അഭിയെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. ഇതിന്റെ പിന്നില്‍ അതിഥിയാണെന്ന് അഭിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

എന്നാല്‍ ഇതിനിടെയാണ് അതിഥി പോലീസില്‍ പരാതി നല്‍കിയത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഭി ശരവണനെതിരെ പൊലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*