കല്യാണ സദ്യക്കിടെ സുഹൃത്തുക്കളുടെ റാഗിംഗ് അതിരുവിട്ടു; വീഡിയോ കാണാം
കല്യാണ സദ്യക്കിടെ സുഹൃത്തുക്കളുടെ റാഗിംഗ് അതിരുവിട്ടു; ഭക്ഷണം വലിച്ചെറിഞ്ഞ് വരന്‍.. വീഡിയോ കാണാം
വിവാഹങ്ങളില്‍ സുഹൃത്തുക്കളുടെ റാഗിങ്ങ് ഇപ്പോള്‍ പതിവായിരിക്കുകയാണ്. അതിരുവിടുന്ന റാഗിങ്ങ് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കാറുമുണ്ട്. കല്യാണ ആഘോഷങ്ങളില്‍ രസകരമായി തുടങ്ങിയ ഈ പരിപാടി ഇപ്പോള്‍ കടുത്ത ക്രൂരതയായി മാറുന്നതും കാണാം.
ഒരു രസത്തിന് തുടങ്ങിയ സുഹൃത്തുക്കളുടെ കളി കാര്യമായി മാറി. അതിരുവിട്ട സുഹൃത്തുക്കളുടെ നടപടിയില്‍ വരന്‍ പ്രതികരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്. വിവാഹ ശേഷം സദ്യക്കിടെ ഉണ്ടായ സംഭവമാണ് ഇപ്പോള്‍ വൈറലായത്.
വരനും വധുവും സദ്യക്ക് ഒരു ഇലയാണ് സുഹൃത്തുക്കള്‍ വെച്ചത്. എന്നാല്‍ ഇലയിലിട്ട ചോറ് വധു തന്‍റെ ഭാഗത്തേക്ക് മാറ്റി വെച്ചു.
ഇതോടെ അടുത്തുണ്ടായിരുന്ന നാട്ടുകാരും സുഹൃത്തുക്കളും വരനെ കൂവാനും കളിയാക്കാനും തുടങ്ങി. ആദ്യമൊക്കെ വരനും സംഭവം തമാശയായി കണ്ട് ചിരിച്ചെങ്കിലും പരിഹാസം കടുത്തപ്പോള്‍ ഭക്ഷണം വിളമ്പിയ മേശ എടുത്തെറിഞ്ഞ് വരന്‍ എണീറ്റ് പോവുകയായിരുന്നു.
Leave a Reply