19കാരിയായ ഹിന്ദു പെണ്‍കുട്ടിയെ പറഞ്ഞ് പറ്റിച്ച് വിവാഹം കഴിക്കാന്‍ ശ്രമിച്ച മുസ്ലീം യുവാവ് അറസ്റ്റില്‍

19കാരിയായ ഹിന്ദു പെണ്‍കുട്ടിയെ പറഞ്ഞ് പറ്റിച്ച് വിവാഹം കഴിക്കാന്‍ ശ്രമിച്ച മുസ്ലീം യുവാവ് അറസ്റ്റില്‍

ദുംക: പത്തൊന്‍പതുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ച കേസില്‍ മുപ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ദിയോഘര്‍ ജില്ലയിലെ പാലജോരി പോലീസ് സ്റ്റേഷന് കീഴിലുള്ള ധവാന്‍ രാംപൂര്‍ ഗ്രാമവാസിയായ ടിപ്പു സുല്‍ത്താന്‍ ആണ് അറസ്റ്റിലായത്.

വിവാഹിതനായ ഇയാള്‍ക്ക് രണ്ട് മക്കളുണ്ട്. ധന്‍ബാദില്‍ നിന്നുള്ള സതീഷ് റായ് എന്നയാളാണ് താനെന്നും അവിവാഹിതനാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനൊരുങ്ങിയത്.

ആറുമാസം മുമ്പ് ദുംക ജില്ലയിലെ മസന്‍ജോര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള പാറ്റിംല ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ ഒരു പ്രാദേശിക മാളില്‍ വെച്ചാണ് ഇയാള്‍ പരിചയപ്പെട്ടത്.

പെട്രോള്‍ പമ്പ് ഉടമയും ഹോര്‍ലിക്സ് ഡീലറുമാണ് താനെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സമ്മതമെന്ന് അറിയിച്ചപ്പോള്‍ നാട്ടുകാരാണ് തിരിച്ചറിയല്‍ രേഖകള്‍ ഏതെങ്കിലും ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.

ഇതോടെ കള്ളം പൊളിയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. നിര്‍ബന്ധിത മതപരിവാര്‍ത്തനവും ഇയാള്‍ ലക്ഷ്യമിട്ടുരുന്നെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് പോലീസിനു വിവരം ലഭിച്ചു.

ഇവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ലൗ ജിഹാദിന്റെ ഭീഷണി തടയാന്‍ ഝാര്‍ഖണ്ഡില്‍ നിയമമില്ലാത്തതിനാല്‍ ബലാത്സംഗവുമായി ബന്ധപ്പെട്ട ഐപിസിയുടെ സെക്ഷന്‍ 417, ഐപിസി 376 വകുപ്പ് എന്നിവ പ്രകാരം ടിപ്പു സുല്‍ത്താനെതിരെ കേസെടുത്തു.

ഇയാള്‍ ഏഴ് വര്‍ഷം മുന്‍പ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*