ഏറെ സവിശേഷതകളോടെ മാരുതി ഇ​ഗ്നിസ്

പ്രീമിയം ഹാച്ച്ബാക്കായ മാരുതി ഇഗ്നീസിന്‍റെ 2019 മോഡല്‍ വിപണിയിലെത്തിക്കഴിഞ്ഞു. റിവേഴ്‌സ് പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം, കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലേര്‍ട്ട് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വേരിയന്റിലും സ്റ്റാന്റേര്‍ഡായി ഉള്‍പ്പെടുത്തിയ പുതിയ ഇഗ്നിസിന്‍റെ എക്‌സ്‌ഷോറൂം പ്രൈസ് 4.79 ലക്ഷം മുതല്‍ 7.14 ലക്ഷം രൂപ വരെയാണ്.

മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ വാഹനത്തിൽ മാറ്റമൊന്നുമില്ല. 82 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ ഇഗ്നിസിന്‍റെയും സവിശേഷത. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍.

പുതിയ ഇഗ്നീസിനുള്ള പ്രധാന മാറ്റം. ഉയര്‍ന്ന വേരിയന്റുകളായ സീറ്റ, ആല്‍ഫ എന്നിവയിലെ റൂഫ് റെയിലാണ് മുന്‍ മോഡലിന് സമാനമാണ്‌ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പ്, പ്രെജക്റ്റര്‍ ഹെഡ്‌ലാമ്പ്, റേഡിയേറ്റര്‍ ഗ്രില്‍ എന്നിവയൊക്കെ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply